Kerala Assembly Election

തിരഞ്ഞെടുപ്പ് തോല്‍വി: കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് എം കെ മുനീര്‍

തിരഞ്ഞെടുപ്പ് തോല്‍വി: കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് എം കെ മുനീര്‍
X

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസ് അതിശക്തമായ ആത്മപരിശോധന നടത്തണമെന്ന് മുസ് ലിം ലീഗ് നേതാവ് എം കെ മുനീര്‍. ലീഗിന് തെറ്റ് പറ്റിയോ എന്ന് ഞങ്ങള്‍ ആത്മപരിശോധന നടത്തുന്നത് പോലെ, കോണ്‍ഗ്രസും നടത്തണം. അത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നിലനില്‍പ്പിന് അത്യാവശ്യമാണ്. തിരഞ്ഞെടുപ്പില്‍ ധ്രുവീകരണമുണ്ടാക്കാന്‍ പിണറായി വിജയന്‍ ശ്രമിച്ചു എന്നതില്‍ ആര്‍ക്കും സംശയമില്ല. എസ് ഡിപിഐ അടക്കമുള്ളവരെ അദ്ദേഹം പ്രോല്‍സാഹിപ്പിച്ചു. എസ് ഡിപിഐ നേമത്ത് എടുത്ത നിലപാട് ഒരു മണ്ഡലത്തില്‍ മാത്രമായി എടുത്തതായി കാണുന്നില്ല. പല സ്ഥലത്തും അങ്ങനെയുള്ള അന്തര്‍ധാരകള്‍ ഉണ്ടായിട്ടുണ്ട്. മറ്റ് പാര്‍ട്ടികള്‍ക്കുണ്ടായ ഇടിവ് നോക്കുമ്പോള്‍ അധികം പരിക്കില്ലാതെ മുസ് ലിം ലീഗ് പിടിച്ചുനിന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, കോഴിക്കോട് സൗത്ത് സ്വമേധയാ വിട്ടുപോയതല്ലെന്നു പാര്‍ട്ടി പറഞ്ഞതിനാലാണ് കൊടുവള്ളിയില്‍ പോയി മല്‍സരിച്ചതെന്നും മുനീര്‍ വ്യക്തമാക്കി. കോഴിക്കോട് സൗത്ത് അനുകൂലമായി നിന്ന മണ്ഡലമാണ്. അവിടുത്തെ തോല്‍വി ആഴത്തില്‍ പരിശോധിക്കേണ്ടതാണ്. വനിതാ സ്ഥാനാര്‍ഥിയെ പരീക്ഷിച്ചതാണ് പരാജയ കാരണമെന്ന് വിലയിരുത്തേണ്ടതില്ലെന്നും മുനീര്‍ പറഞ്ഞു.

Election defeat: MK Muneer urges Congress to introspect

Next Story

RELATED STORIES

Share it