മോദി സര്‍ക്കാര്‍ തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ നിഷ്‌ക്രിയ ആസ്തി : കബില്‍ സിബല്‍യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ നിഷ്‌ക്രിയ ആസ്തി നരേന്ദ്ര മോദി സര്‍ക്കാരാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കബില്‍ സിബല്‍. നാലര വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണപരാജയങ്ങളെ ആസ്പദമാക്കി രചിച്ച ഷേഡ്‌സ് ഓഫ് ട്രൂത്ത് എ ജേണി ഡീറെയില്‍ഡ് എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനു മുന്നാടിയായി ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് കപില്‍ സിബലിന്റെ പരിഹാസം.
നോട്ടു നിരോധനമല്ല, നിഷ്‌ക്രിയ ആസ്തികള്‍ സംബന്ധിച്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ നയങ്ങളാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് കാരണമായത് എന്ന് കഴിഞ്ഞദിവസം നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ അഭിപ്രായപ്പെട്ടത്് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോദിസര്‍ക്കാര്‍ തന്നെയാണ് ഏറ്റവും വലിയ നിഷ്‌ക്രിയ ആസ്തി എന്ന കബില്‍ സിബലിന്റെ പ്രസ്താവന ശ്രദ്ധിക്കപ്പെടുന്നത്.

RELATED STORIES

Share it
Top