സെര്‍ബിയക്കെതിരേ ബൂട്ടണിയാന്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീം


ന്യൂഡല്‍ഹി: നിലവില്‍ ക്രൊയേഷ്യയില്‍ ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റ് കളിക്കുന്ന ഇന്ത്യന്‍ അണ്ടര്‍ 19 ടീം സെര്‍ബിയയിലേക്ക് പറക്കാെനാരുങ്ങുന്നു. ടൂര്‍ണമെന്റിന് ശേഷം സെര്‍ബിയന്‍ അണ്ടര്‍ 19 ടീമുമായി കൊമ്പു കോര്‍ക്കുമെന്നാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സെര്‍ബിയന്‍ ടീമിനെതിരേ രണ്ട് മല്‍സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ആദ്യ മല്‍സരം ഈ മാസം 13 നും രണ്ടാം മല്‍സരം 17നുമാണ് ഉണ്ടാവുക.
ക്രൊയേഷ്യ, ഫ്രാന്‍സ്, സ്ലൊവാനിയ എന്നീ ടീമുകളുമായാണ് നിലവില്‍ ഇന്ത്യന്‍ ഭാവി താരങ്ങള്‍ ടൂര്‍ണമെന്റില്‍ നേരിടുന്നത്. അടുത്ത മാസം ആരംഭിക്കുന്ന അണ്ടര്‍ 19 എഎഫ്‌സി ചാംപ്യന്‍ഷിപ്പിന്റെ യോഗ്യതാ മല്‍സരം മുന്നില്‍ കണ്ടാണ് ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇത്തരമൊരു തുടര്‍ച്ചയായ പര്യടനം ഒരുക്കുന്നത്. ഇക്കഴിഞ്ഞ കോട്ടിഫ് കപ്പില്‍ ഈ ടീം അര്‍ജന്റീനന്‍ യുവനിരയെ പരാജയപ്പെടുത്തി ചരിത്രമെഴുതിയിരുന്നു.

RELATED STORIES

Share it
Top