ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേട്ടം
BY jaleel mv15 Oct 2018 5:41 PM GMT

X
jaleel mv15 Oct 2018 5:41 PM GMT

ദുബയ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഐസിസിയുടെ ടെസ്റ്റ് റാങ്കിങില്‍ മികച്ച നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. പ്രധാനമായും ഉമേഷ് യാദവ്, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്, പൃഥ്വി ഷാ എന്നിവര്‍ക്കാണ് വിന്‍ഡീസിനെതിരായ മല്‍സരം ഗുണം ചെയ്തത്. രണ്ടാം ടെസ്റ്റില്‍ ആകെ 10 വിക്കറ്റുകള്‍ വീഴ്ത്തി കളിയിലെ താരമായ പേസര്‍ ഉമേഷ് യാദവ് ബൗളര്‍മാരുടെ റാങ്കിങില്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 25 ലെത്തി. അതേസമയം, ബാറ്റിങില്‍ ഉപനായകന്‍ അജിന്‍ക്യ രഹാനെ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആദ്യ 20ല്‍ എത്തി.
പരമ്പരയില്‍ മിന്നും പ്രകടനം കാഴ്ച വെച്ച ഇന്ത്യന്‍ യുവതാരങ്ങളായ പൃഥ്വി ഷാ, റിഷഭ് പന്ത് എന്നിവരും മികച്ച നേട്ടമാണ് റാങ്കിങില്‍ കൈവരിച്ചത്. 237 റണ്‍സുകളോടെ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഷാ 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബാറ്റ്‌സ്മാന്‍മാരില്‍ 60ാം സ്ഥാനത്തെത്തി. 23 സ്ഥാനങ്ങള്‍ കുതിച്ച് പന്ത് 62ലുമെത്തി.
അതേസമയം, ഹൈദരാബാദ് ടെസ്റ്റില്‍ അഞ്ച് ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തിയ വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങിലെത്തി. നാല് സ്ഥാനങ്ങള്‍ മുന്നോട്ട് കയറിയ ഹോള്‍ഡര്‍ ഒമ്പതാം റാങ്കിലുണ്ട്.
Next Story
RELATED STORIES
രാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല്‍ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMT'ഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളില്‍' ട്വീറ്റിനു പിന്നാലെ...
21 March 2023 5:08 PM GMTമറ്റുള്ളവരുടെ നന്മ കൊതിക്കണമെങ്കില് സ്വാര്‍ത്ഥത വെടിയണം
13 March 2023 4:20 PM GMTബാങ്കുവിളിക്കെതിരേ കര്‍ണാടകയിലെ ബിജെപി നേതാവ്
13 March 2023 4:11 PM GMT''തിരക്കഥ തയ്യാറാക്കുമ്പോള്‍ നല്ല ഗൗരവമുള്ളത് തയ്യാറാക്കണ്ടേ..''; എം...
10 March 2023 3:45 PM GMTബീഫിന്റെ പേരില്‍ വീണ്ടും തല്ലിക്കൊല
9 March 2023 5:05 PM GMT