Cricket

ഒരേസമയം രണ്ട് മല്‍സരങ്ങള്‍; ഇതു താണ്ട്രാ ഇന്ത്യന്‍ ക്രിക്കറ്റ് ടീം

ഒരേസമയം രണ്ട് മല്‍സരങ്ങള്‍; ഇതു താണ്ട്രാ ഇന്ത്യന്‍ ക്രിക്കറ്റ് ടീം
X

ന്യൂഡല്‍ഹി:നവംബറില്‍ നടക്കുന്ന ആസ്‌ത്രേലിയയില്‍ പര്യടനത്തില്‍ ഇന്ത്യ ചരിത്രം രചിക്കും. ഇന്ത്യന്‍ ടീം ഒരേ സമയം രണ്ട് മല്‍സരങ്ങള്‍ കളിക്കും എന്നതാണ് പ്രത്യേകത. നവംബര്‍ 21,23,25 തിയതികളില്‍ നടക്കുന്ന ട്വന്റി20 മാച്ചുകള്‍ക്കൊപ്പമാണ് അവര്‍ക്കെതിരേയുള്ള ടെസ്റ്റിന് മുന്നോടിയായുള്ള സന്നാഹ മല്‍സരങ്ങളും. സന്നാഹ മല്‍സരങ്ങളില്‍ പങ്കെടുക്കേണ്ടതിനാല്‍ ചില കളിക്കാര്‍ക്ക് ട്വന്റി20 നഷ്ടമാകും. എന്നാല്‍ കോഹ്‌ലി ട്വന്റി20 കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ബിസിസിഐ ഈ പ്രശ്‌നത്തിന് പരിഹാരം കാണുമോ ഇല്ലയോ എന്നത് കാത്തിരുന്ന കാണേണ്ടതാണ്.
ഇരുടീമുകള്‍ക്കും വ്യത്യസ്ത സപ്പോര്‍ട്ടിങ് സ്റ്റാഫായിരിക്കുമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ട്വന്റി20 ടിമിനൊപ്പം രാഹുല്‍ ദ്രാവിഡും ടെസ്റ്റ് ടീമിനൊപ്പം രവി ശാസ്ത്രിയും പരിശീലകരായി ഉണ്ടാവും. 2017 ല്‍ ആസ്‌ത്രേലിയന്‍ ടെസ്റ്റ് ടീമിനും സമാനമായ അവസ്ഥയുണ്ടായി. ആസ്‌ത്രേലിയ ഇന്ത്യയില്‍ നാല് ദിവസത്തെ ടെസ്റ്റ് പരമ്പരയ്‌ക്കെത്തിയപ്പോള്‍ ട്വന്റി20 ടീം അതേസമയം ശ്രീലങ്കന്‍ പര്യടനത്തിലായിരുന്നു.
Next Story

RELATED STORIES

Share it