Cricket

ഏഷ്യാ കപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യയെ വിറപ്പിച്ച ശേഷം ഹോങ്കോങ് കീഴടങ്ങി

ഏഷ്യാ കപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യയെ വിറപ്പിച്ച ശേഷം ഹോങ്കോങ് കീഴടങ്ങി
X
ദുബയ്: പരിശീലന മല്‍സരം എന്ന രീതിയിലാണ് ഇന്ത്യ ഇന്ന് ഹോങ്കോങിനെ നേരിട്ടത്. എന്നാല്‍ അതൊരു പ്രധാന മല്‍സരമായിരുന്നെന്ന് കളി കഴിഞ്ഞതോടെ രോഹിതിനും സംഘത്തിനും മനസ്സിലായി. ഇന്ത്യയെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ വെള്ളം കുടിപ്പിച്ചശേഷം കീഴടങ്ങി ഹോങ്കോങ് ദുബായില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങി. അവസാന ഓവര്‍ വരെ ഇന്ത്യയെ വിറപ്പിച്ച ഹോങ്കോങ് 26 റണ്‍സിനാണ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 285 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹോങ്കോങിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 259 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
മികച്ച തുടക്കം ലഭിച്ച അവര്‍ അവസാനത്തെ ഒമ്പത് വിക്കറ്റുകള്‍ തുടരെ കളഞ്ഞു കുളിച്ചതാണ് അവര്‍ക്ക് വിനയാതയത്. ഹോങ്കോങ് ബാറ്റിങിലെ നിര്‍ണായക മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ അരങ്ങേറ്റക്കാരന്‍ ഖലീല്‍ അഹ്മദാണ് അവരുടെ സ്വപ്‌ന വിജയത്തിന് വില്ലന്‍വേഷം കെട്ടിയത്്. ജയത്തോടെ ഇന്ത്യ ഏഷ്യാ കപ്പിന്റെ സെമിയിലേക്ക് കുതിച്ചു. ആദ്യ ബാറ്റിങില്‍ ഇന്ത്യക്കായി സെഞ്ച്വറി പടുത്തുയര്‍ത്തിയ ശിഖര്‍ ധവാനാണ് കളിയിലെ താരം. ശിഖര്‍ ധവാന്റെയും (127) അംബട്ടി റായിഡുവിന്റെയും പ്രകടനാണ് ഇന്ത്യക്ക് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.
286 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹോങ്കോങ് നിരയില്‍ ഓപണിങില്‍ അന്‍ഷുമാന്‍ റാത്തും (73) നിസാക്കത്ത് ഖാനും (92) ചേര്‍ന്ന് പടുത്തുയര്‍ത്തിയ 174 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പിറന്നതോടെ ഇന്ത്യയുടെ വിധിയെഴുതപ്പെട്ടു എന്ന് തീരുമാനിച്ചു. എന്നാല്‍ നായകന്‍ അന്‍ഷുമാന്‍ റാത്തിനെ കുല്‍ദീപ് യാദവ് രോഹിത് ശര്ഡമയുടെ കൈകളിലെത്തിച്ച് കൂട്ട് പൊളിച്ചതോടെ ഇന്ത്യ ആത്മവിശ്വാസം വീണ്ടെടുത്തു. പിന്നീടുള്ള ഹോങ്കോങിന്റെ ഒമ്പത് വിക്കറ്റും 66 റണ്‍സെടുക്കുന്നതിനിടെയാണ് പൊലിഞ്ഞത്.
തുടര്‍ന്ന് സ്‌കോര്‍ 191ല്‍ നില്‍ക്കേ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന നിസാക്കത്ത് ഖാനെ എല്‍ബിയില്‍ കുരുക്കി ഖലീല്‍ അഹ്മദ് ഇന്ത്യയുടെ പ്രതീക്ഷ കാത്തുസൂക്ഷിച്ചു. പിന്നീട് വന്ന താരങ്ങള്‍ നിലയുറപ്പിക്കാന്‍ കഴിയാതെ പവലിയനിലേക്ക് ഘോഷയാത്ര നടത്തിയതോടെ ഹോങ്കോങിന്റെ വിജയമോഹം 26 റണ്‍സിനിപ്പുറം അവസാനിച്ചു.
മുന്‍ നിര താരങ്ങളെല്ലാം ഇന്ത്യക്ക് വേണ്ടി തിളങ്ങിയപ്പോള്‍ ഇനി പാകിസ്താനെതിരേ ഇന്ത്യക്ക് വിശ്വാസത്തോടെ പാഡണിയാം. മല്‍സരത്തില്‍ അവസാന ഓവറില്‍ നിറം മങ്ങിയതോടെയാണ് ഇന്ത്യയുടെ 300 റണ്‍സെന്ന സ്വപ്‌നത്തിന് കരിനിഴല്‍ വീഴ്ത്തിയത്.
സെമി ഫൈനലിലേക്കുള്ള ടിക്കറ്റെടുക്കാന്‍ ഹോങ്കോങിന് ജയം നിര്‍ണായകമായ മല്‍സരത്തില്‍ അവര്‍ക്കെതിരേ പരിശീലന താരങ്ങളെ തന്നെ ഇറക്കിയാണ് ഇന്ത്യ കരുക്കള്‍ നീക്കിയത്.
തുടക്കത്തില്‍ തന്നെ ഇന്ത്യയെ ബാറ്റിങിനിയച്ച ഹോങ്കോങിന്റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ഓപണര്‍മാരുടെ പ്രകടനം. ഓപണിങിനിറങ്ങിയ രോഹിതും ധവാനും കുഞ്ഞന്‍മാരായ ഹോങ്കോങിനെ കണക്കെ പ്രഹരിച്ചപ്പോള്‍ ആദ്യ വിക്കറ്റില്‍ നേടിയത് 45 റണ്‍സ്. 22 പന്തില്‍ 23 റണ്‍സെടുത്ത രോഹിത് ശര്‍മയായിരുന്നു കൂടുതല്‍ അപകടകാരി. എന്നാല്‍ താരം കത്തിക്കയറും മുമ്പേ താരത്തെ നിസാക്കാത് ഖാന്റെ കൈകളിലെത്തിച്ച് ഇഹ്‌സാന്‍ ഇന്ത്യ്ക്ക് ആദ്യ പ്രഹരം നല്‍കി. എന്നാല്‍ പിന്നീടായിരുന്നു മല്‍സരത്തിലെ തകര്‍പ്പന്‍ കൂട്ടുകെട്ട് പിറന്നത്. അംബാട്ടി റായിഡുവിനെ കൂട്ടുപിടിച്ച് ധവാന്‍ വീണ്ടും റണ്‍വേട്ട തുടര്‍ന്നു. ഇതിനിടയില്‍ ഇരുവരും അര്‍ധ ശതകവും നേടി ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പു നല്‍കി. ആ കൂട്ടുകെട്ട് 30ാം ഓവറിലാണ് ഹോങ്കോങിന് പിരിക്കാന്‍ കഴി്ഞ്ഞത്. 70 പന്തില്‍ മൂന്ന് ഫോറും രണ്ടും സ്ിക്‌സും ഉള്‍പ്പെടെ 60 റണ്‍സുമായി തിളങ്ങിയ റായിഡുവാണ് ഇത്തവണ വീണത്. എ്ങ്കിലും ഇംഗ്ലണ്ട് ടെസ്റ്റില്‍ നാരിശനായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ധവാന്‍ ക്രീസില്‍ തന്നെ. തുടര്‍ന്നെത്തിയ കാര്‍ത്തിക്കും നിരാശനാക്കിയില്ല. ഇവരും ഇന്ത്യന്‍ സ്‌കോറിങിന്റെ വേഗത കൂട്ടി. ഇതിനിടയില്‍ ധവാന്‍ തന്റെ സെഞ്ച്വറിയും കണ്ടെത്തിയതോടെ ഇന്ത്യ ടോപ് ഗിയറിലായി. 105 പന്തില്‍ നിന്നായിരുന്നു ഇടംകൈയന്റെ സെഞ്ചുറി.
ധവാന്‍ പുറത്താകുമ്പോള്‍ 40.4 ഓവറില്‍ രണ്ടിന് 240 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. ആഞ്ഞുപിടിച്ചാല്‍ 340-360 പോയേക്കാവുന്ന അവസ്ഥ. എന്നാല്‍ ആദ്യമായി ഹോങ്കോങ് ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയരുന്നതാണ് പിന്നീട് കണ്ടത്. എംഎസ് ധോണിയെ എഹ്‌സാന്‍ ഖാന്‍ മൂന്നാം പന്തില്‍ സംപൂജ്യനായി തിരിച്ചയച്ചു. തൊട്ടുപിന്നാലെ ദിനേഷ് കാര്‍ത്തിക്ക് (33) മടങ്ങി. അതോടെ അവസാന ഓവറുകളിലെ കൂറ്റനടി നടക്കാതെയും വന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ 285ലൊതുങ്ങി.
Next Story

RELATED STORIES

Share it