ഗോകുലത്തിന്റെ പുതിയ ജേഴ്‌സി അവതരണം വെള്ളിയാഴ്ച


കോഴിക്കോട്:ഈ സീസണിലെ ഐലീഗ് മല്‍സരങ്ങള്‍ക്ക് 26ന് തുടക്കമാവുമ്പോള്‍ ടീമിന്റെ പുതിയ ജഴ്‌സി പുറത്തിറക്കാനൊരുങ്ങി കേരളത്തിന്റെ സ്വന്തം ടീം ഗോകുലം കേരള എഫ് സി. വെള്ളിയാഴ്ചയാണ് ജഴ്‌സി അവതരണം. കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ ടീം അംഗങ്ങളും ഉടമസ്ഥരും പങ്കെടുക്കും.
ഇതോടെ ഈ വര്‍ഷത്തെ ടിക്കറ്റ് വില്‍പനയ്ക്കും തുടക്കം കുറിക്കും. ഈ മാസം 28ന് കോഴിക്കോട് വച്ച് മോഹന്‍ ബഗാനെതിരേയാണ് ഗോകുലത്തിന്റെ ആദ്യ മല്‍സരം. സ്പാനിഷ് കോച്ചിനു പകരം വീണ്ടും ചുമതലയേറ്റ ബിനോ ജോര്‍ജിന്റെ കീഴില്‍ മികച്ച പരിശീലനമാണ് ടീം നടത്തുന്നത്.

RELATED STORIES

Share it
Top