കോഹ്‌ലിയോടുള്ള ആരാധന മൂത്ത് ഗ്രൗണ്ടില്‍ ചാടിക്കയറി ആരാധകന്‍; പിന്നീട് സംഭവിച്ചത്


ഹൈദരാബാദ്:കളിക്കാരോടുള്ള ആരാധന പലപ്പോഴും ആരാധകര്‍ മൈതാനത്തിറങ്ങി പ്രകടിപ്പിക്കാറുമുണ്ട്. ഏറെ ആരാധകരുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ കാണാനും ഇന്നലെ ഒരു ആരാധകന്‍ എത്തി. വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് കോഹ്‌ലി ആരാധകന്‍ മൈതാനത്തേക്ക് ഓടിയെത്തിയത്. രാവിലെ കൡആരംഭിച്ച് ഒരു മണിക്കൂറിന് ശേഷം ആരാധകന്‍ ബാരിക്കേഡുകള്‍ ചാടി ഇറങ്ങി കോഹ്‌ലിയുടെ അടുത്തേക്ക് ഓടിയടുക്കുകയായിരുന്നു. സെല്‍ഫിയെടുത്ത് ആയാള്‍ കോഹ്‌ലിയെ ആശ്ലേഷിക്കുകയും ചെയ്തു. കോഹ്‌ലി ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നതിനിടയ്ക്ക് സുരക്ഷാ ഉദ്യോഗസ്ഥന്‍ എത്തി ആരാധകനെ മൈതാനത്തു നിന്നും മാറ്റി.
രാജ്‌കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റിലും സമാന സംഭവം നടന്നിരുന്നു.അന്ന രണ്ട് ആരാധകരാണ് കോഹ്‌ലിയോടൊപ്പം സെല്‍ഫി എടുക്കാന്‍ മൈതാനാത്ത് എത്തിയത്.

RELATED STORIES

Share it
Top