Women

സാനിറ്ററി നാപ്കിന്‍ സംസ്‌കരണം ഇനി വെല്ലുവിളിയാകില്ല; പരിസ്ഥിതി സൗഹൃദ മെഷീനുമായി ദമ്പതികള്‍

10 മിനിട്ടുകള്‍ മാത്രം സമയമെടുത്ത് പരിസ്ഥിതിക്ക് ഒരു പോറല്‍ പോലുമേല്‍ക്കാതെ സാന്നിറ്ററി നാപ്കിനുകള്‍ ചാരമാക്കുന്ന ഉപകരണമാണ് ദമ്പതികളും എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശികളുമായ എന്‍ ആര്‍ നിതീഷ്, ഡോ. മിനു പ്രാണ്‍ എന്നിവര്‍ ചേര്‍ന്ന് കണ്ടുപിടിച്ചത്

സാനിറ്ററി നാപ്കിന്‍ സംസ്‌കരണം ഇനി വെല്ലുവിളിയാകില്ല; പരിസ്ഥിതി സൗഹൃദ മെഷീനുമായി ദമ്പതികള്‍
X

സാനിറ്ററിനാപ്കിനുകളുടെ സംസ്‌കരണം ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തുമ്പോള്‍ പരിസ്ഥിതിക്ക് യാതൊരു വിധ കോട്ടവും തട്ടാത്ത സംസ്‌കരണ മെഷീന്‍ കണ്ടു പിടിച്ച് പരിചയപ്പെടുത്തുകയാണ് ദമ്പതികള്‍. 10 മിനിട്ടുകള്‍ മാത്രം സമയമെടുത്ത് പരിസ്ഥിതിക്ക് ഒരു പോറല്‍ പോലുമേല്‍ക്കാതെ സാനിറ്ററി നാപ്കിനുകള്‍ ചാരമാക്കുന്ന ഉപകരണമാണ് എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശികളായ എന്‍ ആര്‍ നിതീഷ്, ഡോ. മിനു പ്രാണ്‍ എന്നിവര്‍ കണ്ടുപിടിച്ചത്.


നിതീഷിന്റെ തലയിലുദിച്ച ആശയം അദേഹത്തിന്റെ ദീര്‍ഘവിക്ഷണവും ചേര്‍ന്നതോടെ പ്രാവര്‍ത്തികമാവുകയായിരുന്നു.ഈ ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിന് ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ ട്രിംസ് യൂനിവേഴ്‌സിറ്റി നിതീഷിന് ഡോക്ടറേറ്റ് നല്‍കി ആദരിക്കുകയും ചെയ്തു. സാനിറ്ററി നാപ്കിനുകളുടെ സംസ്‌കരണം സ്ത്രീകള്‍ക്ക് ഏറെ വെല്ലുവിളികള്‍ സമ്മാനിക്കുന്നുണ്ടെന്ന തിരിച്ചറിവില്‍ തുടങ്ങിയ അന്വേഷണമാണ് ഒടുവില്‍ സാനിറ്ററി ഇന്‍സിനിറേറ്ററായി പരിണമിച്ചതെന്ന് ഇവര്‍ വ്യക്തമാക്കുന്നു. നാപ്കിനുകള്‍ ഈ ഉപകരണത്തില്‍ നിക്ഷേപിച്ച് ഓണ്‍ ആക്കിയാല്‍ പത്ത് മിനിറ്റിനുള്ളില്‍ വെറും ചാരമായി മാറും. വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ നാലു തരത്തിലാണ് ഉപകരണം നിര്‍മിച്ചിരിക്കുന്നത്.ഏറ്റവും ചെറിയ മെഷീനില്‍ മൂന്ന് സാനിറ്ററി നാപ്കിനുകള്‍ ഒരേ സമയം സംസ്‌കരിക്കാം ഇതിന് അയ്യായിരം രൂപയാണ് വില.


അടുത്തത് ആറ് സാനിറ്ററി നാപ്കിനുകള്‍ ഒരേ സമയം സംസ്‌കരിക്കാവുന്ന മെഷീനാണ്.7,500 രൂപയാണ് ഇതിന്റെ വില. വീടുകളിലെ ആവശ്യങ്ങള്‍ക്കാണ് ഇത് ഉചിതമെന്ന് നിതീഷ് പറയുന്നു. ഇടത്തരം മെഷിനില്‍ 20 നാപ്കിനുകള്‍ വരെ സംസ്‌കരിക്കാം. 12,500 രൂപയാണ് ഇതിന്റെ വില. ഏറ്റവും വലിയ ഉപകരണത്തിന് 17500 രൂപയാണ് ഈടാക്കുന്നത്. ഇതില്‍ 40 സാനിറ്ററി നാപ്കിനുകള്‍ വരെ

ഒരേ സമയം സംസ്‌കരിക്കാന്‍ സാധിക്കും. ഒരു സാനിറ്ററി നാപ്കിന്‍ മുന്‍കരുതലുകളില്ലാതെ പ്രകൃതിയില്‍ ഉപേക്ഷിക്കുകയാണെങ്കില്‍ അത് മണ്ണില്‍ അലിയുവാന്‍ 800 വര്‍ഷമെടുക്കുമെന്നാണ് പഠനങ്ങള്‍ വെളിവാക്കുന്നത്. അതുകൊണ്ട് തന്നെ പ്രകൃതിക്ക് ഒരു രീതിയിലുമുള്ള ദോഷവുമേല്‍ക്കാതെ സംസ്‌കരിക്കുക എന്ന ചിന്തയില്‍ നിന്നാണ് ഉപകരണത്തിന്റെ പിറവിയെന്ന് നിതീഷ് പറയുന്നു.

സ്മാര്‍ട് ക്ലാസ് റൂമുകളുടെ പ്രചരണാര്‍ഥം തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ഉള്‍നാടുകളില്‍ സഞ്ചരിച്ച വേളയിലാണ് സാനിറ്ററി നാപ്കിനുകള്‍ അവിടെ എത്രമാത്രം അന്യമാണെന്ന് അറിയുന്നത്. കോര്‍പ്പറേറ്റ് കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് അവിടുളള വിദ്യാലയങ്ങളില്‍ സാനിറ്ററി വൈന്‍ഡിങ് മെഷിനുകള്‍ സ്ഥാപിക്കുവാന്‍ മുന്‍കൈ എടുത്ത നിതീഷ് പിന്നീടാണ് ഇതിന്റെ സംസ്‌കരണം ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ച് ചിന്തിക്കുന്നതും ഇന്‍സിനിറേറ്ററിലേയ്ക്ക് എത്തുന്നതും.നിതീഷിനൊപ്പം പിന്തുണയുമായി നില്‍ക്കുന്ന ഭാര്യ മിനു ആയുര്‍വേദ ഡോക്ടറാണ്.ഇതുമായി ബന്ധപ്പെട്ട മേഖലയില്‍ ഗവേഷക കൂടിയാണ് മിനു

Next Story

RELATED STORIES

Share it