ഫേസ് ടു ഫേസ് ഫ്‌ലാഗ് ഷിപ്പ് പരിപാടിക്ക് ഭരണാനുമതി

തിരുവനന്തപുരം: സംസ്ഥാന വനിത ശിശു വികസന വകുപ്പ് കേരള വനിത കമ്മീഷന്റെ ഫേസ് ടു ഫേസ് ഫഌഗ്ഷിപ്പ് പരിപാടിക്ക് തുടര്‍ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന മന്ത്രി കെ കെ ശൈലജ ടീച്ചര്‍. സ്ത്രീ ശാക്തീകരണത്തിനും എല്ലാത്തരത്തിലുമുള്ള ലിംഗവിവേചനത്തെ ചെറുക്കുന്നതിനും വേണ്ടി സ്ത്രീകളെ സജ്ജരാക്കുന്നതിനാണ് വനിതാ കമ്മിഷന്‍ ഫേസ് ടു ഫേസ് പദ്ധതി നടപ്പിലാക്കുന്നത്. വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ലഭ്യമാകുന്ന ആശയങ്ങളും അഭിപ്രായങ്ങളും സ്ത്രീകളുടെ ഉന്നമനത്തിനായുള്ള നൂതന പദ്ധതികള്‍ക്കായി ഉപയോഗിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.
വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ വ്യക്തികളെയും സംഘടനകളെയും ഉള്‍പ്പെടുത്തി 201819 മുതലാണ് ഫേസ് ടു ഫേസ് പരിപാടി കമ്മിഷന്‍ നടത്തിവരുന്നത്. ഇത്തരത്തിലുള്ള 11 ഫേസ് ടു ഫേസ് പരിപാടികള്‍ വിവിധ ജില്ലകളിലായി നടത്തിയിട്ടുണ്ട്. സ്ത്രീധന നിരോധന നിയമം പരിഷ്‌കരിക്കുന്നത് സംബന്ധിച്ച ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായുള്ള സംവാദങ്ങള്‍, ആര്‍ഭാട വിവാഹം നിരോധിക്കുന്നത് സംബന്ധിച്ച നിയമങ്ങള്‍ക്കായുള്ള ചര്‍ച്ചകള്‍, സ്ത്രീകള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് ആശയസംവാദം സംഘടിപ്പിച്ചിട്ടുള്ളത്.
RELATED STORIES
ചന്ദ്രനു പിന്നാലെ സൂര്യനിലേക്കും ഇന്ത്യ; ആദിത്യ എല്‍-ഒന്ന് വിജയകരമായി...
2 Sep 2023 8:34 AM GMTചന്ദ്രനില്‍ ഇന്ത്യയും; അഭിമാനമായി ചന്ദ്രയാന്‍-മൂന്ന്(ലാന്റിങ്...
23 Aug 2023 1:42 PM GMTചന്ദ്രയാന്‍-മൂന്ന് വിജയത്തിലേക്ക്; ഉപരിതലത്തിന്റെ വ്യക്തതയുള്ള...
21 Aug 2023 6:59 AM GMTചന്ദ്രയാന്‍-മൂന്ന് വിക്ഷേപിച്ചു; പ്രതീക്ഷയോടെ രാജ്യം
14 July 2023 9:28 AM GMTകൗണ്ട് ഡൗണ്‍ തുടങ്ങി; ചന്ദ്രയാന്‍-മൂന്ന് വിക്ഷേപണം നാളെ
13 July 2023 8:52 AM GMTരാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് 'വിക്രം എസ്' വിക്ഷേപണം ഇന്ന്
18 Nov 2022 3:04 AM GMT