മീന്‍വില്‍പ്പന 'ത്രീസ്റ്റാര്‍'; തൊഴില്‍ അഭിമാനമാക്കിയ വനിതകള്‍
തരൂര്‍ പാലയോട്ടെ ടി വി രാജിക, കെ വിമല, പി വസുമതി എന്നിവര്‍ 2019ലാണ് മല്‍സ്യ വില്‍പ്പനയ്ക്ക് ഇറങ്ങുന്നത്. സ്വന്തമായി ഒരു തൊഴില്‍ എന്നത് തന്നെയായിരുന്നു മൂവരുടെയും പ്രചോദനം

'എന്റെ തൊഴില്‍ എന്റെ അഭിമാനം' എന്ന ടാഗ് ലൈന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിതത്തില്‍ നടപ്പാക്കി വിജയം കണ്ടവരാണ് കീഴല്ലൂര്‍ പഞ്ചായത്തിലെ ത്രീസ്റ്റാര്‍ മീന്‍വില്‍പ്പന സംരംഭകര്‍. തെരൂര്‍ പാലയോട്ടെ ടി വി രാജിക, കെ വിമല, പി വസുമതി എന്നിവര്‍ 2019ലാണ് മല്‍സ്യ വില്‍പ്പനയ്ക്ക് ഇറങ്ങുന്നത്. സ്വന്തമായി ഒരു തൊഴില്‍ എന്നത് തന്നെയായിരുന്നു മൂവരുടെയും പ്രചോദനം. പവിത്ര, അക്ഷിത എന്നീ കുടുംബശ്രീകളിലെ അംഗങ്ങളും അയല്‍വാസികളും ബന്ധുക്കളുമാണ് ഇവര്‍.
ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ എന്നിവിടങ്ങളില്‍ നിന്നുള്ള വായ്പയില്‍ നിന്നായിരുന്നു തുടക്കം. വായ്പ തുക ഉപയോഗിച്ച് ഒരു ഓട്ടോറിക്ഷ വാങ്ങി. ഡ്രൈവറെ തേടി എങ്ങും പോയില്ല, രാജിക ഡ്രൈവറും വിമലയും വസുമതിയും വില്‍പ്പനക്കാരുമായി.ആദ്യനാളുകളില്‍ നാട്ടിലും പരിസരപ്രദേശങ്ങളിലുമായിരുന്നു കച്ചവടം. പിന്നീട് മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു. കൊവിഡിന്റെ തുടക്കത്തില്‍ വില്‍പന നിര്‍ത്തിയെങ്കിലും ഇളവുകള്‍ ലഭിച്ചതിന് ശേഷം വീണ്ടും സജീവമായി. മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണിവരുടെ മീന്‍ വില്‍പ്പന.
പുലര്‍ച്ചെ 5.30ന് ചക്കരക്കല്ലില്‍ നിന്നാണ് വില്‍പ്പനയ്ക്കായി മല്‍സ്യം എടുക്കുന്നത്. മത്തി, അയല, മുള്ളന്‍, നത്തല്‍, കൂന്തല്‍, തെരണ്ടി, ആവോലി അയക്കൂറ എന്നിങ്ങനെ എല്ലാ തരത്തിലുള്ള മല്‍്യങ്ങളും വില്‍ക്കാറുണ്ട്.ആര്‍ക്കെങ്കിലും പ്രത്യേക മല്‍സ്യങ്ങള്‍ ആവശ്യമായി വന്നാല്‍ മുന്‍കൂട്ടി പറയുന്നവര്‍ക്ക് അത് ഇവര്‍ എത്തിച്ചു നല്‍കു. ഒട്ടേറെ പേരാണ് ഇവരില്‍ നിന്നും സ്ഥിരമായി മീന്‍ വാങ്ങുന്നത്. നിലവില്‍ മുഴപ്പാല, ചക്കരക്കല്‍, മാമ്പ, തലമുണ്ട, പനയാത്താംപറമ്പ്, എടയന്നൂര്‍ തുടങ്ങിയ ഭാഗങ്ങളിലൂടെയാണ് വില്‍പനയ്ക്കുള്ള യാത്ര. പുതിയ റൂട്ടിലേക്ക് എത്താന്‍ ഒട്ടേറെ പേര്‍ ആവശ്യപ്പെടുന്നുണ്ട്. കച്ചവടം ലാഭകരമായതോടെ എടുത്ത വായ്പയെല്ലാം തിരിച്ചടച്ച് കഴിഞ്ഞു. സംരംഭം ആരംഭിച്ചത് മുതല്‍ വീട്ടുകാരും നാട്ടുകാരും മികച്ച പിന്തുണയാണ് നല്‍കുന്നതെന്ന് ഇവര്‍ പറയുന്നു.
RELATED STORIES
അദാനി പോര്‍ട്ട് ഉപരോധം: ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍; ക്ഷണം...
18 Aug 2022 1:23 PM GMT'ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ കുറ്റവാളികള്‍ രക്ഷപ്പെടുമെന്നാണ് ...
18 Aug 2022 12:45 PM GMTയൂറിയ കലര്‍ന്ന 12,700 ലിറ്റര്‍ പാല് പിടികൂടി; തമിഴ്നാട്ടില്‍ നിന്ന്...
18 Aug 2022 12:42 PM GMTഎസ്ഡിപിഐ പ്രതിഷേധ റാലിയും പൊതുയോഗവും ആഗസ്ത് 20നു പേരാവൂരില്‍
18 Aug 2022 12:32 PM GMTകോഴിക്കോട് ജനമഹാ സമ്മേളനം: സ്വാഗതസംഘം ഓഫീസ് തുറന്നു
18 Aug 2022 12:28 PM GMTസ്വര്‍ണക്കടത്തുകാര്‍ക്ക് ഒത്താശ: കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ട്...
18 Aug 2022 12:25 PM GMT