Children

ടിക് ടോക്കും പറയുന്നു; കുട്ടികളേ, സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട...!

. വാട്‌സ് ആപിനെ പോലും വെല്ലുന്ന വിധത്തിലാണല്ലോ ഇപ്പോള്‍ ടിക് ടോക്കിന്റെ കുതിപ്പ്. എന്നാല്‍, അതേ ടിക് ടോക്കും നമ്മുടെ കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്; മറ്റൊന്നുമല്ല നമ്മുടെ മുതുമുത്തശ്ശിമാര്‍ പറഞ്ഞതു തന്നെ. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.

ടിക് ടോക്കും പറയുന്നു; കുട്ടികളേ, സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട...!
X


സാമുഹിക മാധ്യമങ്ങളുടെ വരവ് കുടുംബബന്ധങ്ങളെ പോലും തകര്‍ക്കുന്നത് ഇന്നൊരു വാര്‍ത്തയേ അല്ലാതായി. വാട്‌സ് ആപ്, ഫേസ്ബുക്ക്, ഷെയര്‍ചാറ്റ്, സ്‌നാപ് ചാറ്റ് എന്നു വേണ്ട സോഷ്യല്‍ മീഡിയയിലെ എന്തും സുരക്ഷിതമല്ലെന്നു എല്ലാവരും എല്ലായ്‌പോഴും പറയാറുണ്ടെങ്കിലും ചെറിയ അശ്രദ്ധയോ അലസതയോ കാരണം ജീവിതം തന്നെ ഹോമിക്കപ്പെടുന്നവരും ഇന്ന് വിരളമല്ല. വാട്‌സ് ആപിനെ പോലും വെല്ലുന്ന വിധത്തിലാണല്ലോ ഇപ്പോള്‍ ടിക് ടോക്കിന്റെ കുതിപ്പ്. എന്നാല്‍, അതേ ടിക് ടോക്കും നമ്മുടെ കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്; മറ്റൊന്നുമല്ല നമ്മുടെ മുതുമുത്തശ്ശിമാര്‍ പറഞ്ഞതു തന്നെ. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട. ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്ക് 2018 ലെ കണക്കുകള്‍ പുറത്തുവിട്ടപ്പോള്‍ ഞെട്ടിക്കുന്ന കണക്കുകളാണുള്ളത്.

ഫേസ്ബുക്കിനും വാട്‌സാപ്പിനും സ്‌നാപ്ചാറ്റിനും പോലും കീഴടങ്ങാത്ത കുരുന്നുകള്‍ പോലും രാവെന്നോ പകലെന്നോ ഇല്ലാതെ ടിക് ടോക്കിലാണത്രേ. വിവിധ രാജ്യങ്ങളിലെ കണക്കെടുത്തപ്പോള്‍ ടിക് ടോക്കിലെത്തുന്നത് 11 നും 14ലും ഇടയില്‍ പ്രായമുള്ള കുട്ടികളാണെന്നാണ് പഠനം വ്യക്തമാക്കുന്നു. ഫ്രാന്‍സിലെ കണക്കനുസരിച്ച് മൊത്തം ടിക് ടോക് ഉപയോക്താക്കളില്‍ 38 ശതമാനവും കുട്ടികളാണ്. ഇതില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണത്രേ. മുന്‍പിന്‍ ചിന്തിക്കാതെ ഈ പെണ്‍കുട്ടികള്‍ അര്‍ധനഗ്ന വീഡിയോ ടിക് ടോകിലിടുകയാണ്. ഇതാവട്ടെ മറ്റൊരു മാര്‍ക്കറ്റില്‍ വില്‍പനച്ചരക്കാവുകയാണ്. മറ്റുള്ളവയെ അപേക്ഷിച്ച് ടിക് ടോക് കൂടുതല്‍ സുരക്ഷ അവകാശപ്പെടുന്നുണ്ടെങ്കിലും അതൊന്നും അത്ര വിശ്വസനീയമല്ല. പല കുടുംബങ്ങളെയും തകര്‍ക്കുന്നതില്‍ വാട്‌സ് ആപിനെ പോലും ടിക് ടോകും മുന്നേറുകയാണ്.

തങ്ങളുടെ വീഡിയോയ്ക്ക് കൂടുതല്‍ ലൈക്കും ഫോളവേഴ്‌സും കിട്ടാന്‍ മോഹിച്ചു നടക്കുന്ന പെണ്‍കുട്ടികള്‍ അര്‍ധ നഗ്‌നവിഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത് കുത്തനെ കൂടിയിട്ടുണ്ട്. ലൈക്ക് കുറഞ്ഞ പോയാല്‍ അടുത്ത വിഡിയോയില്‍ കൂടുതല്‍ സെക്‌സിയായി എത്താന്‍ കുട്ടികള്‍ തയ്യാറാവുന്നതായും കണ്ടെത്തിയിട്ടുണ്ട്. ടിക് ടോക്കിലെ പല വിഡിയോകളും ഇതിനകം തന്നെ മുന്‍നിര പോണ്‍ വെബ്‌സൈറ്റുകളിലും യുട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള പോര്‍ട്ടലുകളിലും 'സെക്‌സ്' ടാഗോടെ രംഗപ്രവേശനം ചെയ്തിട്ടുണ്ട്.

പോസ്റ്റ് ചെയ്തയാളുടെ അനുമതിയോടെയല്ലെങ്കിലും ഇതിലെ അപകടം ഏറെയാണ്. ടിക് ടോകിലെ 15 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ അര്‍ധ നഗ്ന വിഡിയോകള്‍ മാത്രം ഉള്‍പ്പെടുത്തി വിഡിയോ ബ്ലോഗുകളും വെബ്‌സൈറ്റുകളും ആല്‍ബം നിര്‍മാതാക്കളും വരെയുണ്ട്. അനുദിനം മാറിവരുന്ന നവസാമൂഹിക ലോകത്ത് ഈ വിഡിയോകള്‍ എന്തെല്ലാം ദുരന്തങ്ങളാണ് ഉണ്ടാക്കുകയെന്ന് പ്രവചിക്കുക അസാധ്യം തന്നെയാണ്. ചില രാജ്യങ്ങള്‍ ഇത് മൂന്‍കൂട്ടി കണ്ട് നിരോധനം ഉള്‍പ്പെടെയുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂലൈയിലാണ് ഇന്തോനീസ്യയില്‍ ടിക് ടോക് നിരോധിച്ചത്. പല രാജ്യങ്ങള്‍ക്കും ഇതൊരു തലവേദനയായി മാറുന്നുവെന്നതാണ് സത്യം. 10000 പേരെയാണ് ടിക് ടോക് വീഡിയോകള്‍ പരിശോധിക്കാന്‍ നിയമിച്ചത്. ഇത്രയേറെ ഭാഷകളില്‍ വരുന്ന വീഡിയോകള്‍ പരിശോധിക്കാന്‍ ഇവര്‍ക്കാവില്ലെന്ന് പകല്‍പോലെ സത്യം. മാത്രമല്ല, ടിക് ടോക്ക് ഉപയോക്താക്കളുടെ വയസ്സും കണ്ടുപിടിക്കാനാവില്ല. ഇതെല്ലാം കൊണ്ടു തന്നെയാണ് നമ്മുടെ മുതുമുത്തച്ഛന്‍മാര്‍ പറഞ്ഞത് ടിക് ടോക് കാലത്തും പ്രസക്തമാവുന്നത്; സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.

Next Story

RELATED STORIES

Share it