കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്താം; നിരാലംബരെ സഹായിക്കാം
ഇത്തരം സാഹചര്യങ്ങള്‍ മുന്‍കൂട്ടിക്കണ്ടാണ് അനാഥരും അശരണരും നിരാലംബരും വികലാംഗരും ശാരീരികവും മാനസികവുമായ അവശതയനുഭവിക്കുന്നവരുമായ കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് പണം സ്വരൂപിക്കുന്നതിനുവേണ്ടി കാരുണ്യ ഡെപ്പോസിറ്റ് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്.
വളര്‍ന്നുവരുന്ന കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ ചെറുപ്പത്തിലേ രക്ഷിതാക്കള്‍ ശ്രമിക്കണം. സ്‌കൂളില്‍ പോവുമ്പോള്‍ കൊടുക്കുന്ന പൈസയില്‍ നിന്ന് ഒരുഭാഗം സമ്പാദിക്കാന്‍ ശീലിപ്പിക്കണം. സ്‌കൂളില്‍ തന്നെ ഇത്തരത്തില്‍ പദ്ധതികളുണ്ട്. ഈ തുകയില്‍ നിന്നു തന്നെ അവരുടെ ചെറിയ ചെറിയ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുത്താല്‍ ഭാവിയില്‍ അത് വളരെ ഉപകാരപ്പെടും. അതോടൊപ്പം തന്നെ നാം നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ട മറ്റൊരു കാര്യമാണ് കൂട്ടുകാര്‍ക്കു വേണ്ടിയുള്ള സഹായം. തന്റെ ക്ലാസിലെ കുട്ടിക്ക് ബാഗില്ലെങ്കില്‍ അത് അവന്റെ വേദനയാവണം. തന്റെ രക്ഷിതാവിന് ഒരു ബാഗ് അധികം വാങ്ങാന്‍ ശേഷിയുണ്ടെങ്കില്‍ സഹപാഠിയുടെ പേര് നിര്‍ദേശിക്കണം. അത് അവരിലുണ്ടാക്കുന്ന മാറ്റം പ്രവചനാതീതമായിരിക്കും.
ഇത്തരം സാഹചര്യങ്ങള്‍ മുന്‍കൂട്ടിക്കണ്ടാണ് അനാഥരും അശരണരും നിരാലംബരും വികലാംഗരും ശാരീരികവും മാനസികവുമായ അവശതയനുഭവിക്കുന്നവരുമായ കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് പണം സ്വരൂപിക്കുന്നതിനുവേണ്ടി കാരുണ്യ ഡെപ്പോസിറ്റ് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഒരു ലക്ഷം രൂപയോ അതിന്റെ ഗുണിതങ്ങളോ ആയ ഡെപ്പോസിറ്റുകള്‍, സന്നദ്ധരായ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നും സ്വീകരിക്കാനും അത് ട്രഷറികളില്‍ പ്രത്യേകമായി നിക്ഷേപിച്ച് 15 ശതമാനം പലിശ ലഭിക്കുന്നതുമാണ്. 7.5 % ട്രഷറിയും, 7.5% സര്‍ക്കാര്‍ വിഹിതവും ചേര്‍ന്നുള്ള പലിശ നിരക്ക്. ഈ പലിശ തുക ശാരീരിക/മാനസിക വെല്ലുവിളികള്‍ നേരിടുന്ന 5 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് നിക്ഷേപകന്‍ നിര്‍ദേശിക്കുന്ന വ്യക്തിയോ സ്ഥാപനത്തിന്റെയോ ആവശ്യത്തിന് വിനിയോഗിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പദ്ധതി. ഏതെങ്കിലും സ്ഥാപനത്തില്‍ ഇത്തരമൊരു ഭണ്ഡാരപ്പെട്ടി കണ്ടാല്‍ ചില്ലറയെങ്കിലും ഇടാന്‍ വൈമുഖ്യം കാണിക്കരുത്.
RELATED STORIES
മുഖ്യമന്ത്രിയുടെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ സാധ്യമല്ല: കെ...
29 Jun 2022 12:47 PM GMTബസ്സപകടത്തില്‍ നഴ്സ് മരിച്ചു
29 Jun 2022 12:27 PM GMTമതസൗഹാര്‍ദം തകര്‍ക്കാന്‍ ബോധപൂര്‍വം ഇവരെ വിലക്കെടുത്തതാണോ?; ഉദയ്പൂര്‍ ...
29 Jun 2022 12:22 PM GMTഏഴ് മാസത്തിനിടെ എട്ട് ഹീമോഫീലിയ രോഗികള്‍ മരിച്ച സംഭവം:കേസെടുത്ത്...
29 Jun 2022 12:04 PM GMTപട്ടാമ്പിയില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
29 Jun 2022 10:44 AM GMTയാത്രക്കാരുടെ സംതൃപ്തി സര്‍വേയില്‍ നെടുമ്പാശേരി വിമാനത്താവളത്തിന്...
29 Jun 2022 10:36 AM GMT