കൂട്ടുകാരേ...; നമുക്ക് റോബോട്ടിനോട് ഹലോ പറഞ്ഞാലോ...?

കൊച്ചി: ശിശുദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെ പ്രമുഖ റോബോട്ടിക്‌സ് കമ്പനിയായ ഇങ്കര്‍ റോബോട്ടിക്‌സ് നവംബര്‍ 13ന് വൈകീട്ട് മൂന്നിനു വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ സെഷന്‍ സംഘടിപ്പിക്കുന്നു. ''ഹെല്ലോ റോബോട്ട്സ്'' എന്ന സൗജന്യ സെഷന്‍ വിദ്യാര്‍ത്ഥികളെ ഹ്യൂമണോയിഡ് റോബോട്ടുകളെ കേന്ദ്രീകരിച്ച് പ്രത്യേകം തയ്യാറാക്കിയ ഓണ്‍ലൈന്‍ അനുഭവമാക്കും. റോബോട്ടിക്‌സ് രംഗത്ത് വിവിധതരം ഹ്യൂമനോയിഡ് റോബോട്ടുകളെക്കുറിച്ചും മനുഷ്യര്‍ക്ക് അവ നല്‍കുന്ന നേട്ടങ്ങളെ കുറിച്ചും സെഷനില്‍ പ്രതിപാദിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകവും അവബോധവും സൃഷ്ടിക്കാനും ഭാവിയിലേക്ക് തയ്യാറായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരിക്കാനുമുള്ള സന്ദേശമാണ് ഓണ്‍ലൈന്‍ സെഷനില്‍ ഒരുക്കിയിരിക്കുന്നത്.
ഓണ്‍ലൈന്‍ സെഷനിലേക്കു രജിസ്ട്രേഷന്‍ സൗജന്യമാണ്. ഓരോ വിദ്യാര്‍ത്ഥിക്കും റോബോട്ടിക്ക് പ്ലേബുക്ക്(റോബോട്ടുകളെക്കുറിച്ചുള്ള കഥകളും ശാസ്ത്ര വിവരങ്ങളും പ്രവര്‍ത്തനങ്ങളും അടങ്ങിയ ത്രൈമാസമായി പ്രസിദ്ധീകരിക്കുന്ന ഇ-ബുക്കാണിത്) ലഭ്യമാവുകയും ചെയ്യും. കൂടാതെ ആകര്‍ഷകമായ നിരവധി സമ്മാനങ്ങള്‍ നേടാനും രംഗത്തെ വിദഗ്ധരുമായി ചോദ്യോത്തരങ്ങളിലൂടെ വിനിമയം നടത്താനുമുള്ള അവസരവുമുണ്ട്. http://bit.ly/hellorobots ആണ് രജിസ്ട്രേഷന്‍ ലിങ്ക്.
റോബോട്ടിക്ക് സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ട്-അപ്പായ ഇങ്കര്‍ റോബോട്ടിക്ക്സ് 2020 ജൂലൈ മുതല്‍ രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ''ഹെല്ലോ റോബോട്ട്സ്'' സെഷന്‍ വിജയകരമായി നടത്തി വരുന്നു. വിദ്യാര്‍ഥികള്‍ക്കിടയില്‍ റോബോട്ടിക്ക്സിനെ കുറിച്ച് ബോധവല്‍ക്കരണം നടത്താനും ഭാവിക്കായി ഒരുങ്ങാന്‍ അവരെ തയ്യാറാക്കുകയുമാണ് ലക്ഷ്യം. ഒരു റോബോട്ടിക്ക്സ് കമ്പനി നടത്തുന്ന ആദ്യ സൗജന്യ ഓണ്‍ലൈന്‍ സെഷനാണിത്. ഇതിലൂടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് റോബോട്ടിക്ക്സിലും എഐയിലും പകര്‍ച്ചവ്യാധിയുടെ കാലത്ത് വളര്‍ന്നുവരുന്ന സാങ്കേതിക വിദ്യയിലും താല്‍പര്യം ജനിപ്പിക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ അവകാശപ്പെട്ടു.
RELATED STORIES
ഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTപ്രീമിയര്‍ ലീഗ്; സിറ്റിക്കും യുനൈറ്റഡിനും തോല്‍വി; ലീഗ് വണ്ണില്‍...
1 Oct 2023 3:43 AM GMTകേരളാ ബ്ലാസ്റ്റേഴ്സ് താരത്തിനെതിരേ വംശീയാധിക്ഷേപം; റയാന്...
23 Sep 2023 6:06 AM GMTപക അത് വീട്ടി; ഐഎസ്എല്ലില്‍ ബെംഗളൂരുവിനെ തകര്‍ത്ത് കൊമ്പന്മാര്...
21 Sep 2023 4:51 PM GMTചാംപ്യന്‍സ് ലീഗ്; രാജകീയമായി ഗണ്ണേഴ്സ്; രക്ഷപ്പെട്ട് റയല്‍ മാഡ്രിഡ്
21 Sep 2023 5:46 AM GMTഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്സിനെ ലൂണ നയിക്കും; ടീമില്‍ ആറ് മലയാളികള്‍
20 Sep 2023 5:12 PM GMT