ശ്രദ്ധ വേണം; ബാല്യകാലത്ത്

ശാഠ്യവും പിടിവാശിയും കൂടുന്ന കാലമാണിത്. ചെറിയ ചെറിയ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് വാചകങ്ങളിലേക്കു കടക്കുമ്പോള്‍ അവരില്‍ വലിയ ആത്മവിശ്വാസമുണ്ടാവേണ്ടതുണ്ട്. മറ്റുള്ള കുട്ടികളുമായും കൂട്ടുകൂടാന്‍ ഈ സമയം അവസരം നല്‍കണം.

ശ്രദ്ധ വേണം; ബാല്യകാലത്ത്

ചെറുപ്പത്തിലേ പിടികൂടുക എന്നൊരു ചൊല്ലുണ്ട്. അതു വളരെ പ്രധാനവുമാണ്. ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ ബാല്യകാലത്തിനു വിവരണാതീതമായ പങ്കുണ്ട്. നാമെല്ലാവരുടെ ബാലപാഠം തുടങ്ങുന്നത് അമ്മയില്‍നിന്നാണല്ലോ. സഹോദരങ്ങളാണ് തൊട്ടടുത്ത്. മൂന്ന് മാസത്തിനുശേഷം കുട്ടി ആദ്യകാല ബാല്യത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഏറിയ സമയവും കളിപ്പാട്ടങ്ങളോടൊപ്പമായിരിക്കും. ശാഠ്യവും പിടിവാശിയും കൂടുന്ന കാലമാണിത്. ചെറിയ ചെറിയ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് വാചകങ്ങളിലേക്കു കടക്കുമ്പോള്‍ അവരില്‍ വലിയ ആത്മവിശ്വാസമുണ്ടാവേണ്ടതുണ്ട്. മറ്റുള്ള കുട്ടികളുമായും കൂട്ടുകൂടാന്‍ ഈ സമയം അവസരം നല്‍കണം. ശാരീരികമായും മാനസികമായും പുതിയ അറിവുകളും കഴിവുകളും ഈ പ്രായത്തിലാണ്

കുട്ടി നേടുന്നത്. ഇഴയുക, നടക്കുക, ചാടുക, കയറുക, ചവിട്ടുക, പിടിക്കുക, എറിയുക, എഴുതുക, പഠിക്കുക തുടങ്ങിയ കായിക നൈപുണികള്‍ ആര്‍ജ്ജിക്കുന്ന സമയമാണിത്. ലജ്ജ, ഉത്കണ്ഠ, ഈര്‍ഷ്യ, പ്രതീക്ഷ, നിരാശ, പ്രിയം എന്നീ വൈകാരിക ഭാവങ്ങളും വികസിച്ചുതുടങ്ങും. മാതാപിതാക്കളുടെ ആശ്രയത്വം കുറവായതിനമാല്‍ കുടുംബാംഗങ്ങള്‍, അയല്‍വാസികള്‍, ടെലിവിഷന്‍, ബന്ധുക്കള്‍ തുടങ്ങിയവ വ്യക്തിത്വത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തും. ഈ സമയത്താണ് നമ്മുടെ മക്കളുടെ മനസ്സില്‍ നന്‍മകള്‍ വളര്‍ത്താന്‍ ഏറെ ഉപയോഗിക്കാനാവുക. ചെറുപ്പം മുതലേ ചെറിയ ചെറിയ നല്ല ശീലങ്ങള്‍ അവര്‍ക്ക് പകര്‍ന്നുനല്‍കണം.

ബാല്യകാലത്ത് പകര്‍ന്നുനല്‍കുന്ന കാര്യങ്ങള്‍ അവരുടെ ഓര്‍മശക്തിയില്‍ എന്നെന്നും നിലനില്‍ക്കും. അക്കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ അവര്‍ പരമാവധി ശ്രമിക്കും. നിരീക്ഷണം, ശ്രദ്ധ, യുക്തിചിന്തനം, ആത്മവിശ്വാസം, സംഘബോധം, അച്ചടക്കബോധം, ലക്ഷ്യബോധം കൂട്ടുത്തരവാദിത്വബോധം, സഹാനുഭൂതി തുടങ്ങിയവ കൂടുതല്‍ വളരുന്നത് ഈ പ്രായത്തിലാണ്. ഈ കാലഘട്ടത്തില്‍ സാങ്കല്‍പിക കാര്യങ്ങളെ പറ്റിയുള്ള ഭയം ഇവരില്‍ കൂടുതലായിരിക്കുമെന്നതിനാല്‍ പ്രേതം, ഭൂതം, അമാനുഷിക ശക്തികള്‍ തുടങ്ങിയവയെ കുറിച്ചുള്ള കാര്യങ്ങളൊന്നും കൂടുതല്‍ നല്‍കാതിരിക്കുകയാണു നല്ലത്. സ്വയം വളരാന്‍ അനുവദിക്കുക എന്നതാണ് ഈ പ്രായത്തിലെ ഏറ്റവും വലിയ കാര്യം. എന്നുകരുതി അപകടകരമായ കളികളില്‍ ഏര്‍പ്പെടുത്തുന്നത് നിയന്ത്രിക്കാന്‍ അടുത്തുതന്നെ ഉണ്ടാവുകയും ചെയ്യണം.

BSR

BSR

Our Contributor help bring you the latest article around you


RELATED STORIES

Share it
Top