കടയ്ക്കല്‍ സംഭവം അങ്ങിനെ ലഘൂകരിക്കാന്‍ കഴിയുന്ന ഒന്നല്ല; യാഥാര്‍ഥ്യമറിയാന്‍ മാധ്യമങ്ങളും കാത്തിരിക്കണമെന്ന് പി കെ ഫിറോസ്

മലപ്പുറം: കൊല്ലത്ത് സൈനികനെ ആക്രമിച്ച് മുതുകില്‍ പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയെന്ന വ്യാജപരാതിയില്‍ പ്രതികരണവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. കടയ്ക്കല്‍ സംഭവം അങ്ങിനെ ലഘൂകരിക്കാന്‍ കഴിയുന്ന ഒന്നല്ലെന്നും യാഥാര്‍ഥ്യമറിയാന്‍ മാധ്യമങ്ങളും കാത്തിരിക്കണമെന്ന് പി കെ ഫിറോസ് ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പി കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കൊല്ലത്ത് സൈനികനെ അക്രമിച്ച് പുറത്ത് പി.എഫ്.ഐ എന്ന് ചാപ്പ കുത്തിയെന്ന പ്രചരണം പച്ചക്കള്ളമായിരുന്നു എന്ന് ഇതിനോടകം തെളിഞ്ഞു. ഇങ്ങിനെയൊരു സംഭവം ആസൂത്രണം ചെയ്ത സൈനികന്‍ ഷൈന്‍ കുമാറിനെയും സുഹൃത്ത് ജോഷിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നല്ലത്. പക്ഷേ അങ്ങിനെ മാത്രം അവസാനിപ്പിക്കേണ്ട ഒന്നാണോ ഈ സംഭവം. മാധ്യമങ്ങള്‍ കൊടുക്കുന്ന വാര്‍ത്തകള്‍ പലപ്പോഴും വസ്തുതാ വിരുദ്ധമാകാറുണ്ട്. വാര്‍ത്തകളുണ്ടാക്കുന്ന ഡാമേജ് ഇല്ലാതാക്കാന്‍ കഴിയില്ലെങ്കിലും ഒരു തിരുത്തോ ക്ഷമാപണമോ കൊടുത്ത് മാധ്യമങ്ങള്‍ അതവസാനിപ്പിക്കാറാണ് പതിവ്. എന്നാല്‍ കടക്കല്‍ സംഭവം അങ്ങിനെ ലഘൂകരിക്കാന്‍ കഴിയുന്ന ഒന്നല്ല.
ഈ വാര്‍ത്ത ബോധപൂര്‍വം സമൂഹത്തില്‍ പ്രചരിപ്പിച്ച മാധ്യമങ്ങളുണ്ട്, വ്യക്തികളുണ്ട്. ജനം ടീവിയും കര്‍മ്മ ന്യൂസുമൊക്കെ അത്തരത്തിലുള്ള സ്ഥാപനങ്ങളാണ്. അനില്‍ ആന്റണിയും പ്രതീഷ് വിശ്വനാഥുമൊക്കെ അങ്ങിനെയുള്ള വ്യക്തികളാണ്. സത്യമറിഞ്ഞതിന് ശേഷം ഒരു തിരുത്ത് പോലും കൊടുക്കാത്തവരുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കുടി നിയമ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇക്കാര്യം ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഡി.ജി.പിക്ക് പരാതി നല്‍കുന്നുണ്ട്. നാട്ടില്‍ വിദ്വേഷവും കലാപവുമുണ്ടാക്കാന്‍ സാധ്യതയുള്ള ഒരു സംഭവം കേട്ടാല്‍ അതിന്റെ യാഥാര്‍ത്ഥ്യമെന്താണെന്നറിയാന്‍ അല്‍പമെങ്കിലും കാത്തിരിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവണം. അതിന് ശേഷം മാത്രമേ വാര്‍ത്ത കൊടുക്കുകയുള്ളൂ എന്ന് തീരുമാനിക്കാന്‍ മാധ്യമങ്ങള്‍ക്ക് ഇനിയെങ്കിലും കഴിയണം.
RELATED STORIES
കശ്മീര് വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങള് കേരള സര്‍ക്കാര്‍...
6 Dec 2023 6:12 AM GMTകോളജ് കെട്ടിടത്തിന്റെ നാലാം നിലയില്നിന്ന് ചാടി വിദ്യാര്ഥിനി...
6 Dec 2023 5:54 AM GMTമിഷോങ് ചുഴലികാറ്റ്; ചെന്നൈയില് മരണം 12 ആയി ; അവശ്യസാധനങ്ങള്ക്ക്...
6 Dec 2023 5:28 AM GMTകശ്മീരിലെ സോജില ചുരത്തില് വാഹനാപകടം; ഏഴ് മലയാളി വിനോദ സഞ്ചാരികള്...
5 Dec 2023 1:51 PM GMTമിഷോങ് ചുഴലിക്കാറ്റിനെ നേരിടാന് സര്വ്വ സജ്ജമായി തമിഴ്നാട്
4 Dec 2023 5:32 PM GMTചെന്നൈയില് പ്രളയം; മിഷോങ് തീവ്രചുഴലിക്കാറ്റായി; ജനജീവിതം സ്തംഭിച്ചു,...
4 Dec 2023 12:08 PM GMT