Emedia

'സക്കറിയ, നജീബ്, മഅ്ദനി, കാപ്പന്‍....ഇപ്പോള്‍ താഹയും... അനീതിയില്‍ മുങ്ങി നില്‍ക്കുന്ന വ്യവസ്ഥിതിയില്‍ പെട്ടുപോയവരാണ് നമ്മള്‍': അഡ്വ. കുക്കു ദേവകി

'താഹ മുസ്‌ലിം ആണ്. വീട്ടുക്കാര്‍ സാമൂഹിക, സാംസ്‌ക്കാരിക ബുദ്ധിജീവി പരിസരത്തിന്റെ നാലയലത്ത് എത്താത്തവര്‍:.. പ്രിവിലേജ്ഡ് അല്ലന്നു മാത്രമല്ല വെറും പാവങ്ങള്‍....ഇതില്‍ അലന് ഒന്നും ചെയ്യാനില്ല...നമ്മളെ പോലെ തന്നെ നെഞ്ചു നീറ്റാം...'...

സക്കറിയ, നജീബ്, മഅ്ദനി, കാപ്പന്‍....ഇപ്പോള്‍ താഹയും...    അനീതിയില്‍ മുങ്ങി നില്‍ക്കുന്ന വ്യവസ്ഥിതിയില്‍ പെട്ടുപോയവരാണ് നമ്മള്‍: അഡ്വ. കുക്കു ദേവകി
X

കോഴിക്കോട്: അലനേയും താഹയേയും രണ്ട് രീതിയില്‍ പരിഗണിച്ച ഭരണകൂടത്തിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ. കുക്കു ദേവകി. ഒരേ കേസില്‍ അറസ്റ്റിലായ രണ്ട് യുവാക്കളില്‍ ഒരാള്‍ക്ക് മാത്രം നീതി നിഷേധിക്കപ്പെടാന്‍ കാരണം അയാളുടെ മതമാണെന്ന് കുക്കു ദേവകി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

'താഹ മുസ്‌ലിം ആണ്. വീട്ടുക്കാര്‍ സാമൂഹിക, സാംസ്‌ക്കാരിക ബുദ്ധിജീവി പരിസരത്തിന്റെ നാലയലത്ത് എത്താത്തവര്‍:..

പ്രിവിലേജ്ഡ് അല്ലന്നു മാത്രമല്ല വെറും പാവങ്ങള്‍....ഇതില്‍ അലന് ഒന്നും ചെയ്യാനില്ല...നമ്മളെ പോലെ തന്നെ നെഞ്ചു നീറ്റാം...'...

എനിക്ക് ഒന്നേ എന്റെ മുസ്‌ലിം സഹോദരരോട് പറയാനുള്ളൂ...'നിങ്ങള്‍ ഒരു പുരോഗമനവും പ്രസംഗിക്കേണ്ട..ഒരു വിപ്ലവവും ഉണ്ടാക്കേണ്ട..

ഒരു മാറ്റവും വരുത്തേണ്ട.. നില്‍ക്കുന്ന മണ്ണില്‍ കാല്‍ നന്നായി ഉറപ്പിച്ച് നില്‍ക്കുക..സ്വയം സുരക്ഷിതരായി ഇരിക്കുക...അത്രമേല്‍ സങ്കടം കൊണ്ടാണിത് പറയുന്നത്...സക്കറിയ...നജീബ്...മദനി...കാപ്പന്‍......... അങ്ങനെ എത്ര പേര്‍...

ഓര്‍ക്കുമ്പോള്‍ തന്നെ പേടി കൊണ്ടും

സങ്കടം കൊണ്ടും ആര്‍ത്തലക്കാന്‍ തോന്നുന്നു..ഇപ്പോള്‍ താഹയും...' കുക്കു ദേവകി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അലനും താഹയും...രണ്ട് പേരും ചെയ്‌തെന്ന് ആരോപിക്കപ്പെടുന്നത് ഒരേ കാര്യം...

രണ്ട് പേര്‍ക്കും ഉപാധികളോടെ ജാമ്യം ലഭിക്കുന്നു...പിന്നീട് ആ ജാമ്യത്തിനതിരെ

എന്‍ ഐ എ അപ്പീല് പോകുന്നു...പിന്നെ സംഭവിച്ചത് അനീതികളുടെ ഒരു ഘോഷയാത്രയാണ്...അലന്റെ കയ്യിലുണ്ടായിരുന്ന

ലഘുലേഖ അത്ര കുഴപ്പം പിടിച്ചതല്ല...അലന്റെ പ്രായം കണക്കാക്കണം ഇരുപത് വയസ്സേയുള്ളൂ...താഹക്ക് 24 വയസ്സ് പ്രായം...അപ്പോള്‍ പിന്നെ ലഘുലേഖ കുഴപ്പം പിടിച്ചതാകണം...അത് മാത്രമല്ല താഹ മുസ്‌ലിം ആണ്. വീട്ടുക്കാര്‍ സാമൂഹിക, സാംസ്‌ക്കാരിക

ബുദ്ധിജീവി പരിസരത്തിന്റെ നാലയലത്ത് എത്താത്തവര്‍:..

പ്രിവിലേജ്ഡ് അല്ലന്നു മാത്രമല്ല വെറും പാവങ്ങള്‍....ഇതില്‍ അലന് ഒന്നും ചെയ്യാനില്ല...

നമ്മളെ പോലെ തന്നെ നെഞ്ചു നീറ്റാം...

ഞാനിതെഴുതുമ്പോള്‍ അലന്‍ പുറത്തിരിക്കുന്നതിന്റെ പ്രശ്‌നമായി വ്യാഖ്യാനിക്കുന്നവര്‍ക്ക് സാരമായി എന്തോ കുഴപ്പമുണ്ടെന്ന് കരുതേണ്ടി വരും..അലനും താഹയും എനിക്ക് ഒരേ തരത്തിലുള്ള സ്‌നേഹം തോന്നുന്ന മക്കള്‍ തന്നെയാണ്...

അവരെ രണ്ട് രീതിയില്‍ പരിഗണിച്ച അനീതിയില്‍ മുങ്ങി നില്‍ക്കുന്ന വ്യവസ്ഥിതിയില്‍ പെട്ടുപോയവരാണ് നമ്മള്‍....

എനിക്ക് ഒന്നേ എന്റെ മുസ്ലീം സഹോദരരോട് പറയാനുള്ളൂ...

'നിങ്ങള്‍ ഒരു പുരോഗമനവും പ്രസംഗിക്കേണ്ട..ഒരു വിപ്ലവവും ഉണ്ടാക്കേണ്ട..

ഒരു മാറ്റവും വരുത്തേണ്ട.. നില്‍ക്കുന്ന മണ്ണില്‍ കാല്‍

നന്നായി ഉറപ്പിച്ച് നില്‍ക്കുക..സ്വയം സുരക്ഷിതരായി

ഇരിക്കുക...അത്രമേല്‍ സങ്കടം കൊണ്ടാണിത് പറയുന്നത്...

സക്കറിയ...

നജീബ്...

മദനി...

കാപ്പന്‍....

...... അങ്ങനെ എത്ര പേര്‍...

ഓര്‍ക്കുമ്പോള്‍ തന്നെ പേടി കൊണ്ടും

സങ്കടം കൊണ്ടും ആര്‍ത്തലക്കാന്‍

തോന്നുന്നു..

ഇപ്പോള്‍ താഹയും...


അലനും താഹയും... രണ്ട് പേരും ചെയ്തെന്ന് ആരോപിക്കപ്പെടുന്നത് ഒരേ കാര്യം... രണ്ട് പേർക്കും ഉപാധികളോടെ ജാമ്യം...

Posted by Adv Cuckoo Devaky on Monday, January 4, 2021

Next Story

RELATED STORIES

Share it