Economy

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ റെഡ്മി നോട്ട് 7 എത്തുന്നു; ലോഞ്ചിങ് ഈ മാസം 28ന്

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ റെഡ്മി  നോട്ട് 7 എത്തുന്നു; ലോഞ്ചിങ് ഈ മാസം 28ന്
X

മുംബൈ: ഷാവോമി സ്മാര്‍ട് ഫോണുകളിലെ ഏറ്റവും പുതിയ പതിപ്പായ റെഡ്മി നോട്ട് 7 ഈ മാസം 28ന് ഇന്ത്യന്‍ വിപണിയിലെത്തും. വിപണിയില്‍ വന്‍ മാറ്റത്തിന് വഴിയൊരുക്കുമെന്ന് അവകാശപ്പെടുന്ന ഈ ഫോണിന് 10,000 രൂപയ്ക്കടുത്ത് വിലയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം റെഡ്മി നോട്ട് 7 ചൈനീസ് വിപണിയിലെത്തിയിരുന്നു.

999 യുവാനാണ് ഫോണിന് ചൈനീസ് വിപണിയിലെ വില. ഇന്ത്യന്‍ രൂപയില്‍ ഇത് ഏകദേശം 10,500 രൂപ വരും. മൂന്ന് ജിബി റാം, 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് പതിപ്പിന്റെ വിലയാണിത്. നാല് ജിബി റാമിന്റേയും ആറ് ജിബി റാമിന്റേയും രണ്ട് പതിപ്പുകള്‍ കൂടിയുണ്ട് ഇതിന് നാല് ജിബി റാം 64 ജിബി സ്‌റ്റോറേജ് പതിപ്പിന് 1199 യുവാനാണ് വില (ഏകദേശം 12,400 രൂപ). ആറ് ജിബി റാം 64 ജിബി സ്‌റ്റോറേജ് പതിപ്പിന് 1399 യുവാനാണ് വില. ഇത് 14,500 രൂപയ്ക്ക് തുല്യമാണ്. ഈ മോഡലുകളെല്ലാം ചൈനയിലെ വിലയ്ക്ക് തുല്യമായ വിലയില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എല്‍ടിപിഎസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 1080 ഃ 2340 പിക്‌സല്‍ റസലൂഷനിലുള്ള ഡിസ്‌പ്ലേയ്ക്ക് വാട്ടര്‍ഡ്രോപ്പ് നോച്ച് നല്‍കിയിരിക്കുന്നു. കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഇതിന് കമ്പനി നല്‍കുന്നുണ്ട്.

Next Story

RELATED STORIES

Share it