Product

പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ച് നയാര

പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ച് നയാര
X

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച് സ്വകാര്യ ഇന്ധനവിതരണക്കാരായ നയാര എനര്‍ജി. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില വര്‍ധിച്ചത് ചൂണ്ടിക്കാട്ടിയാണ് ഡീസലിന് മൂന്ന് രൂപയും പെട്രോളിന് അഞ്ച് രൂപയും വര്‍ധിപ്പിച്ചത്. ഇന്ന് രാവിലെ മുതലാണ് നയാരയുടെ മുഴുവന്‍ പമ്പുകളിലും വില വര്‍ധിപ്പിച്ചത്. പൊതുമേഖലാ എണ്ണക്കമ്പനികള്‍ (IOC, BPCL, HPCL) മറ്റ് സ്വകാര്യ പമ്പുകളിലും സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മാറ്റം വരുത്താതെ പിടിച്ചുനില്‍ക്കുമ്പോഴാണ് നയാര വില വര്‍ധിപ്പിച്ചിരിക്കുന്നത്.

സ്വകാര്യ ഇന്ധന കമ്പനിയായ നയാര പുതിയ വിലവര്‍ധനവ് കൂടാതെ, ഏപ്രില്‍ ആദ്യവാരം മുതല്‍ 35 ദിവസത്തേക്ക് ഗുജറാത്തിലെ വാടിനാറിലുള്ള റിഫൈനറി അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് ആഭ്യന്തര വിപണിയില്‍ ഇന്ധന ലഭ്യതയെ ബാധിച്ചേക്കാം. പശ്ചിമേഷ്യയിലെ സാഹചര്യം വരും ദിവസങ്ങളില്‍ കൂടുതല്‍ വഷളായാല്‍ മറ്റ് എണ്ണക്കമ്പനികളും വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായേക്കും. ഇത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

Next Story

RELATED STORIES

Share it