ഇലക്ട്രിക് യുഗത്തിലേക്ക് നിസ്സാന്‍ അരിയ എത്തി: ഒറ്റ ചാര്‍ജില്‍ 610 കി.മീ ഓടും
കാര്‍ ക്രമീകരണങ്ങള്‍ക്ക് സംഭാഷണങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഹൂമന്‍മെഷീന്‍ ഇന്റര്‍ഫേസ് സംവിധാനമുണ്ട്.

കൊച്ചി: നിസ്സാന്‍ കമ്പനി ഇലക്ട്രിക് ക്രോസ്ഓവര്‍ എസ്‌യുവി നിസ്സാന്‍ അരിയ അവതരിപ്പിച്ചു. നൂറുശതമാനം ഇലക്ട്രിക് പവര്‍ട്രെയിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനമാണ് അരിയ. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 610 കിലോമീറ്റര്‍ ദൂരം വരെ യാത്രചെയ്യാനാകും. അടുത്ത വര്‍ഷം പകുതിയോടെ വാഹനം വില്‍പ്പനക്കെത്തും. ശക്തമായ ആക്‌സിലറേഷനും സുഗമമായ പ്രവര്‍ത്തനവും കമ്പനി വാഗ്ദാനം ചെയ്യുന്നു.ഓട്ടോണോമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യ, കണ്‍സേര്‍ജ് ലെവല്‍ സഹായം എന്നീ സവിശേഷതകളുണ്ട്. ഒന്നിലധികം കോണ്‍ഫിഗറേഷനുകളില്‍ രണ്ട് വീല്‍ ഡ്രൈവ്, നാല് വീല്‍ ഡ്രൈവ് പതിപ്പുകളും രണ്ട് വ്യത്യസ്ത ബാറ്ററി മോഡലുകളും ലഭ്യമാണ്.

ഡ്രൈവര്‍ സഹായ സംവിധാനമായ പ്രൊപൈലറ്റ് 2.0, പ്രോപൈലറ്റ് വിദൂര പാര്‍ക്കിങ്, ഇപെഡല്‍ സവിശേഷതകള്‍ എന്നിവ മികച്ച ഡ്രൈവിങ് അനുഭവം നല്‍കും. മികച്ച സുരക്ഷ സംവിധാനമാണ് വാഹനത്തിനുള്ളത്. ഇന്റലിജന്റ് എറൗണ്ട് വ്യൂ മോണിറ്റര്‍, ഇന്റലിജന്റ് ഫോര്‍വേഡ് കൂളിഷന്‍ വാണിങ്, ഇന്റലിജന്റ് എമര്‍ജന്‍സി ബ്രേക്കിംഗ്, റിയര്‍ ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് സാങ്കേതികവിദ്യ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കാര്‍ ക്രമീകരണങ്ങള്‍ക്ക് സംഭാഷണങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഹൂമന്‍മെഷീന്‍ ഇന്റര്‍ഫേസ് സംവിധാനമുണ്ട്. ഓവര്‍ദിഎയര്‍ ഫേംവെയറും ആമസോണ്‍ അലക്‌സ സംവിധാനവും അരിയയില്‍ ഉള്‍പ്പെടുന്നു.
RELATED STORIES
നടിയെ ആക്രമിച്ച കേസ്:അന്വേഷണം അട്ടിമറിക്കാന് ശ്രമിക്കുന്നുവെന്ന...
27 May 2022 6:53 AM GMTഷിറീന് അബു അക്ലേയുടെ അരുംകൊല; അല് ജസീറ ഇസ്രായേലിനെതിരേ അന്താരാഷ്ട്ര...
27 May 2022 6:45 AM GMTകേരളത്തില് നിന്ന് ഹജ്ജിന് വിമാനടിക്കറ്റടക്കം 384200 രൂപ
27 May 2022 6:43 AM GMTഎ കെ ബാലനെ തള്ളി കൊടിയേരി ബാലകൃഷ്ണന്:എയിഡഡ് സ്കൂള് നിയമനങ്ങള്...
27 May 2022 6:36 AM GMT'എല്ലാ വകുപ്പുകളും പ്രിന്സിപ്പല് സെക്രട്ടറിയെ ഏല്പ്പിക്കൂ':...
27 May 2022 6:19 AM GMTവിജയ് ബാബു നാട്ടിലെത്തുമ്പോള് അറസ്റ്റു ചെയ്യും: കൊച്ചി സിറ്റി പോലിസ്...
27 May 2022 5:58 AM GMT