Product

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

പവന് 600 രൂപ വര്‍ധിച്ച് 89,760 രൂപയായി

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു
X

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഉച്ചക്ക് ശേഷം ഗ്രാമിന് 75 രൂപ വര്‍ധിച്ച് 11,220 രൂപയും, പവന് 600 രൂപ വര്‍ധിച്ച് 89,760 രൂപയുമായി. രാവിലെ ഗ്രാമിന് 70 രൂപ വര്‍ധിച്ച് 11,145 രൂപയും, പവന് 560 രൂപ വര്‍ധിച്ച് 89,160 രൂപയുമായിരുന്നു വില. തുടര്‍ച്ചയായി നാലുതവണ കുറഞ്ഞതിനു ശേഷമാണ് സ്വര്‍ണവിലയില്‍ ഇന്നു രാവിലെ വര്‍ധനവ് രേഖപ്പെടുത്തിയത്.

ഇന്നലെ രാവിലെയും ഉച്ചക്കുമായി 1,800 രൂപ കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വര്‍ധിച്ചതോടെയാണ് സംസ്ഥാനത്ത് വില വര്‍ധിക്കാന്‍ കാരണം. കേരളത്തില്‍ സ്വര്‍ണത്തിന് ഒരാഴ്ചയ്ക്കിടെ 7,000 രൂപ കുറഞ്ഞിരുന്നു.

ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില. ഒക്ടോബര്‍ 21ന് സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. 97,360 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് കുറഞ്ഞും കൂടിയുമായിരുന്നു സ്വര്‍ണവില.

ഇന്നലെ ഉച്ചക്ക് സ്വര്‍ണം ഗ്രാമിന് 150 രൂപ കുറഞ്ഞ് 11,075 രൂപയും, പവന് 1,200 രൂപ കുറഞ്ഞ് 88,600 രൂപയുമായിരുന്നു. രാവിലെ സ്വര്‍ണം ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,225 രൂപയും, പവന് 600 രൂപ കുറഞ്ഞ് 89,800 രൂപയുമായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം സ്വര്‍ണം ഗ്രാമിന് 110 രൂപ കുറഞ്ഞ് 11,300 രൂപയും, പവന് 880 രൂപ കുറഞ്ഞ് 90,400 രൂപയുമായിരുന്നു. തിങ്കഴാഴ്ച രാവിലെ സ്വര്‍ണം ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,410 രൂപയായിരുന്നു. പവന് 840 രൂപ കുറഞ്ഞ് 91,280 രൂപയായിരുന്നു വില.

Next Story

RELATED STORIES

Share it