Product

സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണവില കുറഞ്ഞു
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 14,315 രൂപയും പവന് 800 രൂപ കുറഞ്ഞ് 1,14,520 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 94,080 രൂപയായും 14 കാരറ്റിന്റേത് 73,280 രൂപയായും കുറഞ്ഞു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായില്ല. 4,979.18 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കി 0.2 ശതമാനം ഇടിഞ്ഞ് 4,997.40 ഡോളറായി. ആഴ്ചയുടെ അവസാനത്തോടെ പുറത്തുവരുന്ന പണപ്പെരുപ്പം സംബന്ധിച്ച കണക്കുകളാണ് സ്വര്‍ണവിലയെ ഇനി സ്വാധീനിക്കാനുള്ള പ്രധാനഘടകം.

Next Story

RELATED STORIES

Share it