Product

സ്വർണവില കുറഞ്ഞു

പവന് 1,280 രൂപ കുറഞ്ഞ് 90,680 രൂപയായി

സ്വർണവില കുറഞ്ഞു
X

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു. സ്വർണം ഗ്രാമിന് 160 രൂപ കുറഞ്ഞ് 11,335 രൂപയും, പവന് 1,280 രൂപ കുറഞ്ഞ് 90,680 രൂപയുമായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 130 രൂപ കുറഞ്ഞ് 9,325 രൂപയും പവന് 74,600 രൂപയുമാണ് വില. 14 കാരറ്റ് സ്വർണം ഗ്രാമിന് 100 രൂപ കുറഞ്ഞ് 7,265 രൂപയായി. 58,120 രൂപയാണ് പവനു വില. വെള്ളി ഗ്രാമിന് 163 രൂപയാണ് വില.

നാലുദിവസമായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണവില ഇന്നലെ ഉച്ചക്ക് അൽപം വർധിച്ചിരുന്നു. ഗ്രാമിന് 40 രൂപ വർധിച്ച് 11,495 രൂപയും, പവന് 320 രൂപ വർധിച്ച് 91,960 രൂപയുമായിരുന്നു വില. ഇന്നലെ രാവിലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it