Product

സ്വര്‍ണവില വര്‍ധിച്ചു

സ്വര്‍ണവില വര്‍ധിച്ചു
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 290 രൂപ വര്‍ധിച്ച് 15,100 രൂപയും പവന് 2,320 രൂപ വര്‍ധിച്ച് 1,20,800 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.

ആഗോള വിപണിയിലും വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. സ്‌പോട്ട് ഗോള്‍ഡ് വില 1.94 ശതമാനം കൂടി ഔണ്‍സിന് 5,278.1 ഡോളറായി. 100.58 ഡോളറാണ് വര്‍ധിച്ചത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 1.41 ശതമാനം ഉയര്‍ന്ന് 5,267.20 ഡോളറിലേക്ക് എത്തി. 73 ഡോളറാണ് വര്‍ധന.

Next Story

RELATED STORIES

Share it