Product

സ്വര്‍ണവില വര്‍ധിച്ചു

സ്വര്‍ണവില വര്‍ധിച്ചു
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 200 രൂപ കൂടി 14,110 രൂപയും പവന് 1,600 രൂപ കൂടി 1,12,880 രൂപയുമായി.

ഇന്ന് രാവിലെ ഗ്രാമിന് 130 രൂപ കുറഞ്ഞ് 13,910 രൂപയും പവന് 1,040 രൂപ കുറഞ്ഞ് 1,11,280 രൂപയുമായിരുന്നു വില. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 4,885.7 ഡോളറായി. 5.43ശതമാനമാണ് വര്‍ധന.

ഇന്നലെ രണ്ടു തവണ ഇടിവ് രേഖപ്പെടുത്തിയ വില പിന്നീട് രണ്ടു തവണ വര്‍ധിക്കുകയായിരുന്നു. രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 1,230 രൂപ കുറഞ്ഞ് 13,490 രൂപയും പവന് 9,840 രൂപ കുറഞ്ഞ് 1,07,920 രൂപയും ആയിരുന്നു. എന്നാല്‍, വൈകീട്ട് രണ്ടുതവണയായി ഗ്രാമിന് 550 രൂപ വര്‍ധിച്ച് 14,040 രൂപയും പവന് 4,400 രൂപ വര്‍ധിച്ച് 1,12,320 രൂപയും ആയി. രാജ്യാന്തര വിലയാകട്ടെ 5,500 ഡോളറില്‍ എത്തിയ ശേഷം താഴുകയും തിരിച്ചുകയറുകയും ചെയ്തു. റെക്കോര്‍ഡ് വിലയായ 1,31,160 രൂപയില്‍ എത്തിയ ശേഷം നാലുദിവസംകൊണ്ട് പവന് 19,880 രൂപയുടെ ഇടിവാണ് അനുഭവപ്പെട്ടത്.

Next Story

RELATED STORIES

Share it