Product

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

പവന് 1,400 രൂപ കുറഞ്ഞ് 88,360 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ രണ്ടുതവണ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവില ഇന്ന് കുത്തനെ കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,045 രൂപയും, പവന് 1,400 രൂപ കുറഞ്ഞ് 88,360 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 155 രൂപ കുറഞ്ഞ് 9,120 രൂപയായി. വെള്ളി ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 158 രൂപയുമായി.

സ്വര്‍ണത്തിന് ഇന്നലെ രണ്ടുതവണ വില വര്‍ധിച്ചിരുന്നു. രാവിലെ ഗ്രാമിന് 70 രൂപ വര്‍ധിച്ച് 11,145 രൂപയും, പവന് 560 രൂപ വര്‍ധിച്ച് 89,160 രൂപയുമായിരുന്നു വില. ഉച്ചക്ക് ശേഷം ഗ്രാമിന് 75 രൂപ വര്‍ധിച്ച് 11,220 രൂപയും, പവന് 600 രൂപ വര്‍ധിച്ച് 89,760 രൂപയുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി നാലുതവണ കുറഞ്ഞ ശേഷമാണ് ഇന്നലെ സ്വര്‍ണവിലയില്‍ കുതിപ്പ് രേഖപ്പെടുത്തിയത്. ഈ മാസം 17നായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ എക്കാലത്തെയും ഉയര്‍ന്ന വിലയായ 97,360 രൂപയിലെത്തിയത്.

Next Story

RELATED STORIES

Share it