Economy

പ്രത്യേക ഓണ ഓഫറുകളുമായി ഓയോ; ദക്ഷിണേന്ത്യയിലുടനീളം 399 രൂപ മുതല്‍ താമസസൗകര്യം

ഓണാഘോഷ വേളയില്‍ ഓയോ പ്രോപ്പര്‍ട്ടികളില്‍ ഡിസ്‌കൗണ്ട് നിരക്കില്‍ താമസ സൗകര്യം ലഭ്യമാക്കുമെന്ന് ഓയോ സീനിയര്‍ വൈസ് പ്രസിഡന്റും പ്രൊഡക്റ്റ്‌സ് ആന്‍ഡ് ചീ ഫ് സര്‍വിസ് ഓഫിസറുമായ ശ്രീരംഗ് ഗോഡ് ബോലെ പറഞ്ഞു

പ്രത്യേക ഓണ ഓഫറുകളുമായി ഓയോ; ദക്ഷിണേന്ത്യയിലുടനീളം 399 രൂപ മുതല്‍ താമസസൗകര്യം
X

കൊച്ചി: ദക്ഷിണേന്ത്യയിലെ അതിഥികള്‍ക്കായി പ്രത്യേക ഉല്‍സവ ഓഫര്‍ പ്രഖ്യാപിച്ച് ആഗോള ഹോസ്പിറ്റാലിറ്റി ടെക്‌നോളജി കമ്പനിയായ ഓയോ. ഓണാഘോഷ വേളയില്‍ ഓയോ പ്രോപ്പര്‍ട്ടികളില്‍ ഡിസ്‌കൗണ്ട് നിരക്കില്‍ താമസ സൗകര്യം ലഭ്യമാക്കുമെന്ന് ഓയോ സീനിയര്‍ വൈസ് പ്രസിഡന്റും പ്രൊഡക്റ്റ്‌സ് ആന്‍ഡ് ചീ ഫ് സര്‍വിസ് ഓഫിസറുമായ ശ്രീരംഗ് ഗോഡ് ബോലെ പറഞ്ഞു.

ഓഫറിന്റെ ഭാഗമായി ഡിസ്‌കൗണ്ട് നിരക്കില്‍ 399 രൂപ മുതലാണ് ഓയോ മുറികള്‍ വാഗ്ദാനം ചെയ്യുന്നത്. കൊച്ചി, തിരുവനന്തപുരം, ചെന്നൈ തുടങ്ങി ദക്ഷിണേന്ത്യയിലെ വിവിധ പട്ടണങ്ങളില്‍ ഓഫര്‍ ലഭ്യമാണ്. ഇതോടൊപ്പം തിരഞ്ഞെടുക്കപ്പെടുന്ന അതിഥികള്‍ക്ക് 'ഓണം ഇന്‍ എ നൈറ്റി' എന്ന പ്രശസ്തമായ പുസ്തകം സൗജന്യമായി നല്‍കും. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ എട്ടു വരെ ദക്ഷിണേന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഓയോയില്‍ മുറികള്‍ ബുക്ക് ചെയ്യുന്ന അതിഥികളില്‍നിന്നാണു വിജയികളെ തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it