Economy

എണ്ണ വില കുതിക്കുന്നു; ബാരലിന് 130 ഡോളര്‍ ആയി, 13 വര്‍ഷത്തിനിടെയുള്ള ഉയര്‍ന്ന വില

റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി നിര്‍ത്താനുള്ള അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുടേയും നീക്കമാണ് വില കുതിച്ചുയരാന്‍ കാരണമായിരിക്കുന്നത്.ആണവ കരാര്‍ ചര്‍ച്ച പൂര്‍ത്തീകരിച്ചു ഇറാന്‍ എണ്ണ വിപണിയില്‍ ലഭ്യമാകുമെന്ന പ്രതീക്ഷ തകര്‍ന്നതും വില ഉയരാന്‍ വഴിയൊരുക്കി.

എണ്ണ വില കുതിക്കുന്നു; ബാരലിന് 130 ഡോളര്‍ ആയി, 13 വര്‍ഷത്തിനിടെയുള്ള ഉയര്‍ന്ന വില
X

ന്യൂഡല്‍ഹി: രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു. ബാരലിന് 130 ഡോളര്‍ കവിഞ്ഞു. 2008ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി നിര്‍ത്താനുള്ള അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുടേയും നീക്കമാണ് വില കുതിച്ചുയരാന്‍ കാരണമായിരിക്കുന്നത്.ആണവ കരാര്‍ ചര്‍ച്ച പൂര്‍ത്തീകരിച്ചു ഇറാന്‍ എണ്ണ വിപണിയില്‍ ലഭ്യമാകുമെന്ന പ്രതീക്ഷ തകര്‍ന്നതും വില ഉയരാന്‍ വഴിയൊരുക്കി.

അതേ സമയം, ഇന്ത്യയില്‍ ഇന്ധനവില ഉയരാന്‍ സാധ്യതയുണ്ട്. പെട്രോള്‍ വില ലിറ്ററിന് 22 രൂപ വരെ കൂടിയേക്കും. നിലവില്‍ ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില ബാരലിന് 100 ഡോളറാണ്. ഇന്ധന വില ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്തുണ്ടായ പ്രതിസന്ധി മറികടക്കാന്‍ എണ്ണയുടെ എക്‌സൈസ് തീരുവ കുറക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലാണ്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് നികുതി കുറച്ച് സര്‍ക്കാര്‍ എണ്ണവില കുറച്ചത്. യുപിയിലെ ഏഴാം ഘട്ടവോട്ടെടുപ്പോടെ അഞ്ചുസംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഇന്ന് പൂര്‍ത്തിയാകും. ഇതോടെ എണ്ണ കമ്പനികള്‍ ഇന്ധനവില വീണ്ടും കൂട്ടുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Next Story

RELATED STORIES

Share it