- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുതിയ ജിഎസ്ടി വ്യവസ്ഥകൾ ജനുവരി ഒന്നുമുതൽ; വ്യവസ്ഥകളെക്കുറിച്ച് അറിയാം
ചെറുകിട ഇടത്തരം വാണിജ്യ വ്യവസായ മേഖലയ്ക്ക് തിരിച്ചടിയാണ് ഈ നിയമ പരിഷ്കാരങ്ങൾ എന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
ജനുവരി ഒന്ന് മുതൽ കേന്ദ്ര ചരക്ക് സേവന നികുതി (സിജിഎസ്ടി) നിയമത്തിൽ പുതിയ ഭേദഗതികൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. പുതിയ ഭേദഗതികൾ വരുന്നതോടെ ജിഎസ്ടി നികുതി വ്യവസ്ഥകൾ കൂടുതൽ കർശനമാകുമെന്നാണ് വ്യാപാരമേഖലകളുമായി ബന്ധപ്പെട്ടവർ വിശദീകരിക്കുന്നത്. 2021-ലെ ധനകാര്യ നിയമമാണ് ഇതിനായി കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തിരിക്കുന്നത്. ഇതിൻെറ ഭാഗമായി ആണ് പുതിയ മാറ്റങ്ങൾ നടപ്പാക്കുക
ജിഎസ്ടി ബാധകമായ ഉത്പന്ന വിതരണം, ടാക്സ് ക്രെഡിറ്റുകൾക്കുള്ള യോഗ്യത , ജിഎസ്ടിയുമായി ബന്ധപ്പെട്ട ചില കേസുകളിൽ അപ്പീലുകൾ ഫയൽ ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ നിയമ ഭേദഗതി. ഇതോടെ സെയിൽസ് റിട്ടേൺ ജിഎസ്ടിആർ-1, മന്ത്ലി സമ്മറി റിട്ടേൺ ജിഎസ്ടിആർ-3ബി എന്നിവയിലെ പൊരുത്തക്കേടുകളുടെ അടിസ്ഥാനത്തിൽ നേരിട്ട് റെവന്യു റിക്കവറി നടപടികൾ ആരംഭിക്കാൻ ചരക്ക് സേവന നികുതി (ജിഎസ്ടി) അധികാരികൾക്ക് അധികാരമുണ്ടാകും.
ഈ വർഷം ആദ്യം പാർലമെന്റ് പാസാക്കിയ ധനകാര്യ നിയമത്തിന്റെ ഭാഗമായി അവതരിപ്പിച്ച ഈ വ്യവസ്ഥ, 2022 ജനുവരി ഒന്ന് മുതൽ നടപ്പിലാക്കാൻ വിജ്ഞാപനം ചെയ്തിട്ടുണ്ട്. കൂടാതെ ആശങ്കകൾക്കിടയിൽ, ഫയലിങ്ങിലെ പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിന് നികുതി അധികാരികൾക്ക് ഈ വ്യവസ്ഥ കൂടുതൽ അധികാരം നൽകുന്നു. ഈ വ്യവസ്ഥയുടെ ദുരുപയോഗത്തിനുള്ള സാധ്യതയെക്കുറിച്ചും ആശങ്ക ഉയരുന്നുണ്ട്.
ജിഎസ്ടി അടയ്ക്കുന്നവർക്ക് ഭേദഗതി എന്താണ് അർത്ഥമാക്കുന്നത്?
ജിഎസ്ടി നിയമപ്രകാരമുള്ള ഈ വ്യവസ്ഥകൾ 2022 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് (സിബിഐസി), ഡിസംബർ 21-ന് വിജ്ഞാപനം ചെയ്തു. ഇത് നേരിട്ടും നോട്ടിസ് നൽകാതെയും റവന്യൂ റിക്കവറിക്ക് അനുവദിക്കുന്നു. ഇതുവരെ, ജിഎസ്ടിആർ-1, ജിഎസ്ടിആർ-3ബി എന്നിവയിലെ പൊരുത്തക്കേടുകളിൽ ആദ്യം കാരണം കാണിക്കൽ നോട്ടിസ് നൽകുകയും പിന്നീട് റിക്കവറി പ്രക്രിയ ആരംഭിക്കുകയും ചെയ്യാമെന്നായിരുന്നു വ്യവസ്ഥ.
ബിസിനസ്സുകളെ സംബന്ധിച്ചിടത്തോളം, ജിഎസ്ടിആർ-1, ജിഎസ്ടിആർ-3ബി എന്നിവ പരസ്പരം പൊരുത്തപ്പെടേണ്ടത് നിർണായകമാണ്. കാരണങ്ങൾ എന്തായാലും ഇതിൽ വ്യത്യാസങ്ങൾ അനുവദിക്കില്ല. എന്നാൽ ഏതെങ്കിലും തരത്തിലുള്ള പൊരുത്തക്കേടുകൾ ഉണ്ടാവുകയാണെങ്കിൽ കച്ചവടക്കാർക്ക് അത് വിശദീകരിക്കുവാനുള്ള അവസരം ഇതിന് മുമ്പ് ഉണ്ടായിരുന്നു, ഈ അവകാശമാണ് പുതിയഭേദഗതിയിലൂടെ എടുത്തുകളഞ്ഞിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.
അധികാരികൾക്ക് ഇത് എന്ത് അധികാര പ്രയോഗമാണ് നൽകുന്നത്?
വിൽപ്പനക്കാർക്കിടയിലെ വ്യാജ ബില്ലിങ്ങിന്റെ സമ്പ്രദായം തടയുന്നതിനും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) ക്ലെയിം ചെയ്യാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കാനും ഈ നീക്കം ലക്ഷ്യമിടുന്നു. എന്നാൽ ഇത് നികുതി വകുപ്പിന് പ്രത്യേക വിവേചനാധികാരം നൽകുന്നുവെന്ന് നികുതി വിദഗ്ധർ പറയുന്നു.
നികുതി റിക്കവറി നടപടികൾ ആരംഭിക്കുന്നതിന് ജിഎസ്ടി വകുപ്പിന് പ്രത്യേക അധികാരം നൽകുന്ന ഒരു ക്രൂരമായ വ്യവസ്ഥയാണിത്. ഈ പുതിയ മാറ്റം വ്യാജ ബില്ലർമാരുടെ ഒരു പ്രധാന ഭാഗത്തെ അറസ്റ്റ് ചെയ്തേക്കാം, എന്നാൽ ഫീൽഡ് ഓഫീസർമാർക്ക് അത്തരം വിപുലമായ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യുമെന്നതിൽ തർക്കമില്ല.
ഇങ്ങനെ ഉദ്യോഗസ്ഥ വൃന്ദങ്ങളിലേക്ക് ഒരു കച്ചവടക്കാരനെയോ സേവനദാതാവിനെയോ നിയന്ത്രിക്കാനുള്ള അധികാരം എത്തുകവഴി ഏതൊരു കച്ചവടക്കാരനേയും എന്തിന്റെ പേരിലും വേട്ടയാടുവാൻ അവസരം നൽകുകയാണ്. സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന ബില്ലിൽ കാണിച്ചിട്ടുള്ള ജിഎസ്ടി തുക വിൽപ്പന നടത്തുന്ന സ്ഥാപനം സാധാരണയായി സർക്കാരിന് അടയ്ക്കും. സാധനം വാങ്ങിയ ആളുടെ ജിഎസ്ടി ബാധ്യതയിൽ തട്ടിക്കിഴിച്ച് ബാക്കി വരുന്ന തുക ജിഎസ്ടി രജിസ്ട്രേഷൻ ഉള്ള സംസ്ഥാപനം തൻ്റെ ജിഎസ്ടി റിട്ടേണിലൂടെ അടയ്ക്കുന്ന സംവിധാനം ആണ് ജിഎസ്ടി നിയമത്തിലെ പ്രധാന വ്യവസ്ഥ.
എന്നാൽ ജനുവരി ഒന്ന് മുതൽ ബില്ല് പ്രകാരം ലഭിച്ച ജിഎസ്ടി ക്രെഡിറ്റ് വാങ്ങിയ ആൾക്ക് ലഭിക്കണം എങ്കിൽ വിറ്റ സ്ഥാപനം അവരുടെ റിട്ടേൺ ഫയൽ ചെയ്യുകയും വാങ്ങിയ ആളുടെ സ്ക്രീനിൽ അത് പ്രതിഫലിക്കുകയും വേണം. സാധനം വാങ്ങിയപ്പോൾ വാങ്ങിയ ആൾ ജിഎസ്ടി ഉൾപ്പെടെയുള്ള തുക വിൽപ്പന നടത്തിയ ആൾക്ക് നൽകി കഴിഞ്ഞു. പിന്നീട് റിട്ടേൺ ഫയൽ ചെയ്യ്ത് ഉത്പന്നത്തിൻെറ നികുതി അടയ്ക്കേണ്ട ബാധ്യത ഇപ്പോൾ വ്യാപാരിക്കാണെങ്കിൽ പുതിയ മാറ്റം പ്രകാരം ഇത് സാധനങ്ങൾ വാങ്ങിയ ആളുടെ ഉത്തരവാദിത്വത്തിലേക്ക് വന്നിരിക്കുന്നു.
അത് പോലെ ഇറക്കുമതി ചെയ്ത സാധനങ്ങൾക്ക് കസ്റ്റംസിൽ നൽകുന്ന ഐജിഎസ്ടി പലപ്പോഴും ജിഎസ്ടി പോർട്ടലിൽ പ്രതിഭലിക്കാറില്ല. ഇതിൻെറ ബാധ്യതയും ഇറക്കുമതി ചെയ്ത ആളുടെ തലയിൽ ആകുന്നതാണ് പുതിയ മാറ്റം. ചെറുകിട ഇടത്തരം വാണിജ്യ വ്യവസായ മേഖലയ്ക്ക് തിരിച്ചടിയാണ് ഈ നിയമ പരിഷ്കാരങ്ങൾ എന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
RELATED STORIES
കംപ്യൂട്ടര് ഓപ്പറേറ്ററായി ജോലി ചെയ്യാന് ഇഷ്ടമല്ല; വിരലുകള് മുറിച്ച് ...
14 Dec 2024 2:55 PM GMTജോലി ലഭിക്കാത്തതിന് ലിവ് ഇന് പാര്ട്ണര് മാനസികമായി പീഡിപ്പിച്ച...
14 Dec 2024 2:31 PM GMTപഞ്ചാബില് പോലിസിന് നേരെ ഗ്രനേഡ് ആക്രമണങ്ങള് വര്ധിക്കുന്നു
14 Dec 2024 2:15 PM GMTമാരുതി നെക്സ ഷോറൂമില് തീയിട്ട് മൂന്ന് കാറുകള് കത്തിച്ച...
14 Dec 2024 1:37 PM GMTഇസ്രായേലി സൈന്യത്തിനെതിരേ നടത്തുന്ന ആക്രമണങ്ങളുടെ വീഡിയോ പുറത്തുവിട്ട് ...
14 Dec 2024 1:33 PM GMTരക്ഷാപ്രവര്ത്തനം നടത്തിയതിനും ഫീസ്; കേന്ദ്ര സര്ക്കാര് നിലപാട്...
14 Dec 2024 1:29 PM GMT