മീര ചെമ്പരത്തി താളിയുമായി കാവിന്‍ കെയര്‍

സിനിമ താരം അജു വര്‍ഗീസ് പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചു.പരമ്പരാഗത കേശ സംരക്ഷണ മാര്‍ഗങ്ങളും ചേരുവകളും ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നതെന്ന് സീനിയര്‍ ബ്രാന്‍ഡ് മാനേജര്‍ വെങ്കടേഷ്

മീര ചെമ്പരത്തി താളിയുമായി കാവിന്‍ കെയര്‍

കൊച്ചി: കാവിന്‍ കെയറിന്റെ മീര ചെമ്പരത്തി താളി വിപണിയിലിറക്കി. അലോവേര, ചെറിയ ഉള്ളി എന്നിവയുടെ ഗുണങ്ങളെല്ലാം അടങ്ങിയതാണ് മീര ചെമ്പരത്തി താളിയെന്ന് കാവിന്‍ കെയര്‍ സീനിയര്‍ ബ്രാന്‍ഡ് മാനേജര്‍ വെങ്കടേഷ് പറഞ്ഞു. സിനിമ താരവും നിര്‍മ്മാതാവുമായ അജു വര്‍ഗീസ് പുതിയ ഉല്‍പ്പന്നം വിപണിയില്‍ അവതരിപ്പിച്ചു.പരമ്പരാഗത കേശ സംരക്ഷണ മാര്‍ഗങ്ങളും ചേരുവകളും ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നതെന്ന് വെങ്കടേഷ് പറഞ്ഞു. ചെമ്പരത്തിയിലൂടെ പരമ്പരാഗത താളിയുടെ ഗുണങ്ങള്‍ അതേപടി നിലനിര്‍ത്തുന്നുവെന്നും ചെറിയ ഉള്ളി, അലോവേര എന്നിവയുടെ ഗുണങ്ങള്‍ നേരത്തെ തന്നെ തെളിഞ്ഞിട്ടുള്ളതാണെന്നും ഈ ഉല്‍പ്പന്നം ഓരോ ഉപഭോക്താവിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുമെന്നും അദേഹം കൂട്ടിചേര്‍ത്തു.80 മില്ലിലിറ്റര്‍ (60 രൂപ), 180 മില്ലിലിറ്റര്‍ (120രൂപ) ബോട്ടിലുകളില്‍ ലഭ്യമാണ്. രണ്ടു രൂപയുടെ ചെറിയ ഷാസെകളായും കേരളത്തിലെ എല്ലാ കടകളിലും ലഭിക്കുമെന്നും വെങ്കിടേഷ് പറഞ്ഞ. മീര ചെമ്പരത്തി താളിയുടെ അവതരണത്തിലൂടെ കേരള വിപണിയിലേക്കുള്ള കാവിന്‍കെയറിന്റെ നിര്‍ണായക ചുവടുവയ്പ്പിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അജു വര്‍ഗീസ് പറഞ്ഞു.

RELATED STORIES

Share it
Top