Economy

സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണവില കുറഞ്ഞു
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,990 രൂപയും പവന് 720 രൂപ കുറഞ്ഞ് 1,19,920 രൂപയുമായി.

ഇന്നലെ ഗ്രാമിന് 15,080 രൂപയും പവന് 1,20,640 രൂപയുമായിരുന്നു. ചൊവ്വാഴ്ച രണ്ടുതവണയായി പവന് 2,120 രൂപ കുറഞ്ഞിരുന്നു. ഇറാനെതിരായ ഇസ്രായേല്‍ യുഎസ് സംയുക്ത ആക്രമണത്തിന് പിന്നാലെ രണ്ടുദിവസം കൊണ്ട് 8,440 രൂപ പവന് വര്‍ധിച്ചിരുന്നു. എന്നാല്‍, തുടര്‍ദിവസങ്ങളില്‍ സ്വര്‍ണവില കുത്തനെ തിരിച്ചിറങ്ങി. നാലുദിവസം കൊണ്ട് 7,000 രൂപയാണ് പവന് കുറഞ്ഞത്.

അതേസമയം, ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന് വര്‍ധന രേഖപ്പെടുത്തി. 71.35 ഡോളര്‍ കൂടി 5,183.71 ഡോളറാണ് ഇന്നത്തെ വില. 1.40 ശതമാനമാണ് വര്‍ധന. ഇന്നലെ ഡോളറിനെതിരേ കനത്തതിരിച്ചടി നേരിട്ട ഇന്ത്യന്‍ രൂപ ഇന്ന് നേരിയ തോതില്‍ തിരിച്ച് കയറി. 91.61 രൂപയാണ് ഇന്ന് ഡോളര്‍ രൂപ വിനിമയ നിരക്ക്.

Next Story

RELATED STORIES

Share it