Economy

സ്വര്‍ണവില വര്‍ധിച്ചു

സ്വര്‍ണവില വര്‍ധിച്ചു
X

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 210 രൂപ കൂടി 14,345 രൂപയും പവന് 1,680 രൂപ കൂടി 1,14,760 രൂപയുമായി. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷസാഹചര്യമാണ് സ്വര്‍ണവില ഉയരുന്നതിനുള്ള പ്രധാന കാരണം.

അതേസമയം, ആഗോളവിപണിയില്‍ ഇന്ന് സ്വര്‍ണത്തിന് നേരിയ വിലയിടുവുണ്ടായി. സ്‌പോട്ട്‌ഗോള്‍ഡ് വില 0.2 ശതതമാനം ഇടിഞ്ഞു. ഡോളര്‍ ശക്തമായതാണ് ആഗോള വിപണിയിലെ വിലയിടിവിന്റെ കാരണം. 4,968 ഡോളറിലാണ് സ്‌പോട്ട് ഗോള്‍ഡിന്റെ വ്യാപാരം പുരോഗമിക്കുന്നത്. വരും ദിവസങ്ങളില്‍ മിഡില്‍ ഈസ്റ്റിലെ സാഹചര്യം തന്നെയാവും സ്വര്‍ണവിലയെ സ്വാധീനിക്കുക.

Next Story

RELATED STORIES

Share it