Economy

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷവും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 130 രൂപ കുറഞ്ഞ് 15,510 രൂപയും പവന് 1,040 രൂപ കുറഞ്ഞ് 1,24,080 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 105 രൂപ കുറഞ്ഞ് 12,740 രൂപയും പവന് 1,01,920 രൂപയുമായി കുറഞ്ഞു.

ഇന്ന് രാവിലെ പവന് 5,240 രൂപ രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 1,25,120 രൂപയായി. ഗ്രാമിന് 655 രൂപ കുറഞ്ഞ് 15,640 രൂപയാണ് വില. ഇതിന് പിന്നാലെയാണ് ഉച്ചയ്ക്ക് വില ഇടിഞ്ഞിരിക്കുന്നത്. ആഗോള വിപണിയിലും ഇന്ന് സ്വര്‍ണവില ഇടിഞ്ഞു. 4.2 ശതമാനം ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. 5,172.80 ഡോളറായാണ് വില കുറഞ്ഞത്.

Next Story

RELATED STORIES

Share it