- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം: ഇക്കാര്യം ശ്രദ്ധിച്ചാല്‍ വാര്‍ധക്യകാലം സുരക്ഷിതമാക്കാം
ഈ സ്ഥിരനിക്ഷേപ പദ്ധതിയില്‍ 60 വയസ്സ് തികഞ്ഞവര്‍ക്കും 55 വയസ്സിനു ശേഷം സ്വയം വിരമിച്ചവര്‍ക്കും 50 വയസ്സ് പൂര്‍ത്തിയാക്കി വിരമിക്കുന്ന സൈനികര്‍ക്കും നിക്ഷേപം നടത്താം.
എല്ലാ മനുഷ്യരും കടന്നു പോവേണ്ട അവസ്ഥയാണ് വാര്‍ധക്യം. വാര്‍ധക്യകാലത്തെ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാരും സ്വകാര്യ കമ്പനികളും നിരവധിയായ സേവിങ് പദ്ധതികളാണ് മുന്നോട്ട് വച്ചിട്ടുള്ളത്. ഇവയില്‍ പലതും സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ സയമവും പണവും നഷ്ടമാവും.
ഇതില്‍ ഏറ്റവും സുരക്ഷിതവും ജനകീയവുമായത് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം (എസ്സിഎസ്എസ്) ആണെന്ന് നിസംശയം പറയാനാവും.
ആര്‍ക്കൊക്കെ നിക്ഷേപം നടത്താം
ഈ സ്ഥിരനിക്ഷേപ പദ്ധതിയില്‍ 60 വയസ്സ് തികഞ്ഞവര്‍ക്കും 55 വയസ്സിനു ശേഷം സ്വയം വിരമിച്ചവര്‍ക്കും 50 വയസ്സ് പൂര്‍ത്തിയാക്കി വിരമിക്കുന്ന സൈനികര്‍ക്കും നിക്ഷേപം നടത്താം.
നേട്ടങ്ങള്‍
നിക്ഷേപത്തിന് ഉയര്‍ന്ന പലിശ മാത്രമല്ല 1.5ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവുണ്ട്. 7.4% ആണ് നിലവിലെ പലിശ നിരക്ക്. ത്രൈമാസ അടിസ്ഥാനത്തിലാണ് പലിശ വരുമാനം ലഭിക്കുക.
നിക്ഷേപ പദ്ധതിയില്‍ എങ്ങനെ അംഗമാകാം
*എല്ലാ പൊതുമേഖലാ ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും അക്കൗണ്ട് തുടങ്ങാം.
*പ്രായം, തിരിച്ചറിയല്‍, മേല്‍വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള കെവൈസി രേഖകള്‍ നല്‍കണം.
*ഒരാള്‍ക്ക് ഒന്നിലേറെ അക്കൗണ്ട് ആരംഭിക്കാം.
*ഭാര്യ / ഭര്‍ത്താവ് എന്നിവരുമായി ജോയിന്റ് അക്കൗണ്ട് ആരംഭിക്കാം.
*നോമിനിയെ ചേര്‍ക്കാനും അവസരമുണ്ട്.
*കുറഞ്ഞത് 1000 രൂപയെങ്കിലും നിക്ഷേപിക്കണം. നിക്ഷേപിക്കാവുന്ന പരമാവധി തുക 15 ലക്ഷം രൂപയാണ്.
*5 വര്‍ഷമാണ് നിക്ഷേപ കാലാവധി.
*3 വര്‍ഷം കൂടി നിക്ഷേപം നീട്ടിയെടുക്കാം.
*കാലാവധി എത്തി ഒരു വര്‍ഷത്തിനുള്ളില്‍ നിക്ഷേപം നീട്ടിയെടുക്കണം.
*കാലാവധി എത്തും മുന്‍പു നിക്ഷേപം പിന്‍വലിച്ചാല്‍ പിഴ ഈടാക്കിയതിന് ശേഷം നിക്ഷേപത്തുക ലഭിക്കും.
RELATED STORIES
''റോഡില് തെന്നല്; ബ്രേക്ക് ചവിട്ടിയിട്ടും വണ്ടി നിന്നില്ല'':...
12 Dec 2024 4:32 PM GMTദമസ്കസിന് പുതിയ ഗവര്ണറായി; പോലിസില് കൂടുതല് പേരെ എടുക്കും
12 Dec 2024 4:19 PM GMTടിപ്പു സുല്ത്താന്റെ ജന്മദിനം ആഘോഷിക്കുന്നതിന് തടസ്സമില്ല: ബോംബൈ...
12 Dec 2024 2:56 PM GMTസിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്ഥികള് മരിച്ച സംഭവം; പനയമ്പാടത്ത്...
12 Dec 2024 2:35 PM GMTലോക ചെസ് ചാംപ്യന്ഷിപ്പില് ചരിത്ര നേട്ടവുമായി ഇന്ത്യ; 18കാരന്...
12 Dec 2024 2:00 PM GMTട്രെയ്നിന്റെ വാതിലില് തൂങ്ങിക്കിടന്ന് ഫോട്ടോക്ക് പോസ് ചെയ്ത യുവതി...
12 Dec 2024 1:58 PM GMT