Business

പിവിഎം ഉണ്ട മട്ട അരി വിപണിയില്‍

കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരില്‍ നിന്നും നേരിട്ട് ശേഖരിക്കുന്ന നെല്ല്, ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഗുണനിലവാരം നഷ്ടപ്പെടാതെയാണ് പിവിഎം ഉണ്ട മട്ട അരി ഉല്‍പാദിപ്പിക്കുന്നതെന്ന് പവിഴം ഹെല്‍ത്ത് ഡയര്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എന്‍ പി ആന്റണി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു

പിവിഎം ഉണ്ട മട്ട അരി വിപണിയില്‍
X

കൊച്ചി അരിയും അരി അനുബന്ധ ഉല്‍പന്നങ്ങളുടേയും ഉല്‍പാദകരും വിപണനക്കാരുമായ പവിഴം ഹെല്‍ത്ത്ഡയര്‍ പ്രൈവറ്റ് ലിമിറ്റഡ് ' പിവിഎം ഉണ്ട മട്ട അരി ' വിപണിയില്‍ അവതരിപ്പിച്ചു.രാജ്യത്തെ അരി വിപണിയില്‍ പ്രമുഖ സ്ഥാനമുള്ള പവിഴം ഗ്രൂപ്പ് മാര്‍ക്കറ്റ് ചെയ്യുന്ന ഏറ്റവും പുതിയ ഉല്‍പന്നമാണ് പിവിഎം അരിയെന്ന് പവിഴം ഹെല്‍ത്ത് ഡയര്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എന്‍ പി ആന്റണി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരില്‍ നിന്നും നേരിട്ട് ശേഖരിക്കുന്ന നെല്ല്, ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഗുണനിലവാരം നഷ്ടപ്പെടാതെയാണ് പിവിഎം ഉണ്ട മട്ട അരി ഉല്‍പാദിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.പിവിഎം അരിയില്‍ 99 ശതമാനം വരെ കറുത്ത അരി നീക്കം ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. 5, 10, 20, 50 കിലോ പാക്കറ്റുകളില്‍ ഇത് ലഭ്യമാകും.

പിവിഎം അരി വിപണിയില്‍ ഇറക്കുന്നതിന്റെ ഭാഗമായി ആകര്‍ഷകമായൊരു സമ്മാന പദ്ധതിയും ഉപഭോക്താക്കള്‍ക്കായി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.പവിഴം ഹെല്‍ത്ത് ഡയര്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എന്‍ പി ആന്റണി വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി സി ജേക്കബിന് പിവിഎം അരി നല്‍കി വിപണനോദ്ഘാടനം നടത്തി.പത്ത് കിലോയുടെ ഒരു പാക്കറ്റ് അരി വാങ്ങുമ്പോള്‍ ലഭിക്കുന്ന കൂപ്പണുകള്‍ നറുക്കിട്ട് എല്ലാ മാസവും പത്തുപേര്‍ക്ക് ഓരോ പവന്‍ വീതവും, പവിഴം ടാലന്റ് ടൂറിസത്തിന്റെ നേതൃത്വത്തില്‍ ദുബായ് യാത്രയും, 1000 പേര്‍ക്ക് ഓരോ ലിറ്റര്‍ പവിഴം ഫോര്‍ട്ടീഫൈഡ് റൈസ് ബ്രാന്‍ഡ് ഓയിലും സമ്മാനമായി നല്‍കും. കൂടാതെ 2020-ല്‍ പദ്ധതി അവസാനിക്കുമ്പോള്‍ 25 പവന്‍ ബമ്പര്‍ സമ്മാനമായും നല്‍കുന്നതാണ്. കൂപ്പണിലെ നമ്പറും, ഉപഭോക്താവിന്റെ പേരും നിര്‍ദ്ദേശിച്ചിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് മെസ്സേജ് ചെയ്ത് ഉപഭോക്താക്കള്‍ക്കു ഈ സമ്മാന പദ്ധതിയില്‍ പങ്കെടുക്കാം. കമ്പനി ഡയറക്ടര്‍മാരായ ദീപക് ജോസ്്, ബ്രൈറ്റ് കമ്മ്യൂണിക്കേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ വി ഷാജി, ഗോഡ്‌വിന്‍ ആന്റണി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it