Business

സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിന് പുതിയ ലോഗോയും ടാഗ്‌ലൈനും

സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിന് പുതിയ ലോഗോയും ടാഗ്‌ലൈനും
X

തിരുവനന്തപുരം: സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി പുതിയ ലോഗോയും ടാഗ്‌ലൈനും പുറത്തിറക്കി. സെക്രട്ടേറിയറ്റ് പിആര്‍ ചേംബറില്‍ നടന്ന ചടങ്ങില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ലോഗോയുടെയും ടാഗ്‌ലൈനിന്റെയും പുതിയ പരസ്യവാചകങ്ങളുടെയും പ്രകാശനം നിര്‍വഹിച്ചു.

പൊതുജനങ്ങള്‍, വ്യാപാരികള്‍, നികുതി വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങിയ നികുതി വ്യവസ്ഥിതിയിലേക്ക് കൂടുതല്‍ ക്രിയാത്മകമായി സന്ദേശങ്ങള്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ലോഗോയും ടാഗ്‌ലൈനും തയ്യാറാക്കിയിരിക്കുന്നതെന്ന് പ്രകാശനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ഉപഭോക്താക്കളില്‍ നിന്ന് നേരിട്ട് ബില്ലുകള്‍ സ്വീകരിക്കാനുള്ള 'ലക്കി ബില്‍' മൊബൈല്‍ ആപ്പിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ മുന്നോടിയായാണ് പുതിയ ലോഗോയും ടാഗ്‌ലൈനും. സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോള്‍ നികുതി രേഖപ്പെടുത്തിയ ബില്ല് വാങ്ങേണ്ടതിന്റെ ആവശ്യകത പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തുന്നതാണ് പുതിയ ടാഗ്‌ലൈന്‍.

ലോഗോയിലും ടാഗ്‌ലൈനിലും വരുന്ന ആധുനികതയും പുതുമയും നികുതി ഭരണത്തിലും പ്രതിഫലിപ്പിക്കുക എന്നതാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അഡീഷനല്‍ കമ്മീഷണര്‍ എബ്രഹാം റെന്നും ചടങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it