Business

ജ്യോതി ലബോറട്ടറീസിനെ ഇനി ജ്യോതി നയിക്കും;പുതിയ ലോഗോയും പുറത്തിറക്കി

2020 ഏപ്രില്‍ ഒന്നു മുതലായിരിക്കും ഇതു പ്രാബല്യത്തില്‍ വരിക. എം പി രാമചന്ദ്രന്‍ കമ്പനിയുടെ ചെയര്‍മാന്‍ എമിരറ്റസ് ആയി തുടരും. കഴിഞ്ഞ 14 വര്‍ഷമായി എം ആര്‍ ജ്യോതി കമ്പനിയുടെ 'ഭാഗമായി പ്രവര്‍ത്തിച്ചു വരികയാണെന്ന് രാമചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

ജ്യോതി ലബോറട്ടറീസിനെ ഇനി ജ്യോതി നയിക്കും;പുതിയ ലോഗോയും പുറത്തിറക്കി
X

കൊച്ചി: ജ്യോതി ലബോറട്ടറീസിന്റെ മാനേജിംഗ് ഡയറക്ടറായി എം ആര്‍ ജ്യോതിയെ നിയമിച്ചു. 2020 ഏപ്രില്‍ ഒന്നു മുതലായിരിക്കും ഇതു പ്രാബല്യത്തില്‍ വരിക. എം പി രാമചന്ദ്രന്‍ കമ്പനിയുടെ ചെയര്‍മാന്‍ എമിരറ്റസ് ആയി തുടരും. കഴിഞ്ഞ 14 വര്‍ഷമായി എം ആര്‍ ജ്യോതി കമ്പനിയുടെ 'ഭാഗമായി പ്രവര്‍ത്തിച്ചു വരികയാണെന്ന് രാമചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടറും ചീഫ് മാര്‍ക്കറ്റിങ് ഓഫിസറുമായി പ്രവര്‍ത്തിച്ചു വരികയാണ്. ഹെന്‍കോ, പ്രില്‍, മാര്‍ഗോ തുടങ്ങിയ ബ്രാന്‍ഡുകള്‍ സംയോജിപ്പിക്കുതിലും ഹെന്‍കല്‍ ഇന്ത്യയെ ഏറ്റെടുത്തതിനു ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും പ്രധാന പങ്കാണ് ജ്യോതി വഹിച്ചതെന്നും രാമചന്ദ്രന്‍ പറഞ്ഞു. കമ്പനിയുടെ പുതിയ ലോഗോയും വാര്‍ത്താ സമ്മേളനത്തില്‍ പുറത്തിറക്കി.

ജ്യോതി ലബോറട്ടറീസിന്റെ മാനേജിംഗ് ഡയറക്ടറായി ചുമതലയേല്‍ക്കുന്നത് മികച്ച അംഗീകാരമാണെന്ന് എം ആര്‍ ജ്യോതി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പുതുമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ശക്തമായ ബ്രാന്‍ഡുകളെ കൂടുതല്‍ കരുത്തുറ്റതാക്കുതും തുടര്‍ച്ചയായ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുതിനുമായിരിക്കും തന്റെ മുഖ്യ പരിഗണനകളെന്നും ജ്യോതി വ്യക്തമാക്കി. തന്റെ പിതാവു സൃഷ്ടിച്ച മേല്‍ക്കോയ്മ തുടരുന്നതിന് തന്റെ ഏറ്റവും മികച്ച കഴിവുകള്‍ വിനിയോഗിക്കുമെന്നും കമ്പനിയെ കൂടുതല്‍ ശക്തമാക്കുതിനിടെ കമ്പനിയുടെ സംസ്‌ക്കാരവും മൂല്യങ്ങളും നിലനിര്‍ത്തുമെന്നും ജ്യോതി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it