Top

ഇലക്ട്രിക് ഓട്ടോകള്‍ നിരത്ത് വാഴുമോ

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഇപ്പോഴുള്ള ഡീസല്‍, പെട്രോള്‍ ഓട്ടോകള്‍ക്ക് ഭീഷണിയാവുമെന്ന ഓട്ടോറിക്ഷ തെഴിലാളികളുടെ ആശങ്ക അസ്ഥാനത്തല്ലെന്നാണ് ഇവയുടെ യാത്രാ നിരക്കുകള്‍ സൂചിപ്പിക്കുന്നത്. കൊച്ചിയില്‍ മിനിമം ചാര്‍ജ് പത്ത് രൂപ നിരക്കിലാണ് ഇലക്ട്രിക് ഓട്ടോകള്‍ സര്‍വ്വീസ് നടത്തുന്നത്. കൊച്ചി മെട്രോയുടെ ഫീഡര്‍ സര്‍വീസായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഓട്ടോകളാണ് മിനിമം 10 രൂപ നിരക്കില്‍ സര്‍വ്വീസ് നടത്തുന്നത്.

ഇലക്ട്രിക് ഓട്ടോകള്‍ നിരത്ത് വാഴുമോ


കോഴിക്കോട്:പെട്രോള്‍ ഓട്ടോറിക്ഷകള്‍ ഡീസല്‍ ഓട്ടോകള്‍ക്ക് വഴിമാറിയ 1990കളുടെ തുടക്കത്തോടെ പിന്നീട് ഇതുവരെയും നിരത്തുകളില്‍ നിറഞ്ഞത് ബജാജിന്റെ ഡീസല്‍ ഓട്ടോറിക്ഷകളായിരുന്നു. അതിന്റെ പല മോഡലുകളും പിന്നീട് രംഗത്തിറങ്ങി. ഒട്ടേറെപേരുടെ ജീവിത മാര്‍ഗ്ഗവും സാധാരണക്കാരുടെ യാത്രാ ഉപാധിയുമായി ഓട്ടോറിക്ഷകള്‍ മാറിയിട്ട് ഏറെക്കാലമായി. ഇപ്പോഴിതാ നമ്മുടെ നിരത്തുകള്‍ നിശബ്ദമായ ഒരു മാറ്റത്തിന് സാക്ഷിയാവുകയാണ്. പറഞ്ഞുവരുന്നത് ഇലക്ട്രിക ഓട്ടോറിക്ഷകള്‍ എന്ന ഇ-ഓട്ടോകളെ കുറിച്ചുതന്നെയാണ്.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് (കെ.എ.എല്‍.) നിരത്തിലിറക്കിയ ഇലക്ട്രിക് ഓട്ടോക്ക് 2.75 ലക്ഷം രൂപയാണ് വില. ഒറ്റച്ചാര്‍ജിങ്ങില്‍ 100 കിലോമീറ്റര്‍ വരെ ഓടാന്‍ ഇതിനാവും. വെറും 40 പൈസ ചില മാത്രമാണ് ഒരു കിലോമീറ്റര്‍ ഓടാനുള്ള ചിലവ്. മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി കമ്പനിയും ഇലക്ടിക് ഓട്ടോകള്‍ നിരത്തിലിറക്കിയിട്ടുണ്ട്. വൈദ്യുത ത്രിചക്ര വാഹനങ്ങളായ ട്രിയോ, ട്രിയോ യാരി എന്നിവക്ക് യഥാക്രമം 2.43 ലക്ഷം, 1.62 ലക്ഷം രൂപ എന്നിങ്ങനെയാണ് വില.

ഇലക്ട്രിക് ഓട്ടോകള്‍ പരിസ്ഥിതി സൗഹൃദമായതിനാല്‍ അവ പ്രോല്‍സാഹിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. ഇലക്ട്രിക് ഓട്ടോകള്‍ നിരത്തിലിറക്കുന്നവര്‍ക്ക് 30,000 രൂപ സബ്‌സിഡിയായി സര്‍ക്കാര്‍ നല്‍കും.വാഹനങ്ങളുടെ രേഖകള്‍ നല്‍കിയാല്‍ ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഓഫീസില്‍നിന്നു നേരിട്ടാണ് 30,000 രൂപ നല്‍കുക. റോഡ് നികുതിയിനത്തില്‍ 50 ശതമാനം ഇളവും ലഭിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 2000 ഇലക്ട്രിക് ഓട്ടോകള്‍ നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഇപ്പോഴുള്ള ഡീസല്‍, പെട്രോള്‍ ഓട്ടോകള്‍ക്ക് ഭീഷണിയാവുമെന്ന ഓട്ടോറിക്ഷ തെഴിലാളികളുടെ ആശങ്ക അസ്ഥാനത്തല്ലെന്നാണ് ഇവയുടെ യാത്രാ നിരക്കുകള്‍ സൂചിപ്പിക്കുന്നത്. കൊച്ചിയില്‍ മിനിമം ചാര്‍ജ് പത്ത് രൂപ നിരക്കിലാണ് ഇലക്ട്രിക് ഓട്ടോകള്‍ സര്‍വ്വീസ് നടത്തുന്നത്. കൊച്ചി മെട്രോയുടെ ഫീഡര്‍ സര്‍വീസായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഓട്ടോകളാണ് മിനിമം 10 രൂപ നിരക്കില്‍ സര്‍വ്വീസ് നടത്തുന്നത്. ആദ്യത്തെ രണ്ടു കിലോമീറ്ററുകള്‍ക്ക് 10 രൂപ നിരക്കിലും പിന്നീടുള്ള ഓരോ കിലോമീറ്ററുകള്‍ക്കും 5 രൂപ നിരക്കിലുമായിരിക്കും ചാര്‍ജ്ജ് ഈടാക്കുക. ഇലക്ട്രിക് ഓട്ടോയില്‍ െ്രെഡവറെ കൂടാതെ നാലുപേര്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കും. കൊച്ചിയിലെ ആറ് ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി രൂപീകരിച്ച എറണാകുളം െ്രെഡവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഈ പദ്ധതിക്കു പിന്നിലുള്ളത്. കൊച്ചി മെട്രോയുടെ ഫീഡര്‍ സര്‍വീസുകളായി ഓടുന്നതിന് ആദ്യഘട്ടത്തില്‍ 16 ഇ-ഓട്ടോകളാണ് രംഗത്തിറക്കിയിട്ടുള്ളത്. വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിച്ചതിനാല്‍ യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുവാന്‍ സാധിക്കും. ഇനിയും 22 ഇ-ഓട്ടോകള്‍ കൂടി നിരത്തിലിറക്കുമെന്നു കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു. സംഭവം വിജയമായാല്‍ ഇ-ഓട്ടോയുടെ സര്‍വ്വീസ് മറ്റു സ്ഥലങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും.

നഗരപെര്‍മിറ്റുണ്ടായിട്ടും സര്‍വീസ് നടത്താത്ത ഓട്ടോകള്‍ക്ക് പകരം ഇലക്ട്രിക് ഓട്ടോകള്‍ക്ക് അനുമതി നല്‍കാമെന്ന നിര്‍ദേശമാണ് കോഴിക്കോട്ടെ ഓട്ടോ തൊഴിലാളികള്‍ മുന്നോട്ടു വെക്കുന്നത്. അതേസമയം നിലവിലെ പെര്‍മിറ്റിന് പുറമെ രണ്ടായിരം ഇലക്ട്രിക് ഓട്ടോകള്‍ അനുവദിക്കണമെന്നാണ് സര്‍ക്കാറിന്റെ നിര്‍ദ്ദേശം. ഇതിനെതിരില്‍ കോഴിക്കാട്ടെ ഓട്ടോ തൊഴിലാളികള്‍ സമരവുമായി രംഗത്തിറങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി പണിമുടക്ക് ഉള്‍പ്പടെ നടത്തിയാണ് അവര്‍ ഇലക്ട്രിക് ഓട്ടോകളുടെ കടന്നുവരവില്‍ പ്രതിഷേധിച്ചത്.

ഭാവിയിലെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ബാറ്ററി ചാര്‍ജ്ജ് ചെയ്യല്‍ പെട്രോള്‍ പമ്പു വഴി നടത്താനാണ് ബിപിസിഎല്ലിന്റെ തീരുമാനം. രാജ്യത്ത് കൊച്ചിയിലും ലക്‌നൗവിലുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നത്.

ഓടി ചാര്‍ജ് തീരാറായ ഓട്ടോകള്‍ പെട്രോള്‍ പമ്പിലെത്തിയാല്‍ ബാറ്ററി മാറ്റി പകരം ഫുള്‍ ചാര്‍ജ്ജ് ചെയ്തവ നല്‍കും. നിലവില്‍ ഇ-ഓട്ടോകളില്‍ ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ വീണ്ടും ചാര്‍ജ് ചെയ്യാന്‍ 2 മണിക്കൂര്‍ സമയമെടുക്കും. എന്നാല്‍, പുതിയ സംവിധാനം വരുന്നതോടെ ബാറ്ററി റീചാര്‍ജ് ചെയ്യാന്‍ കാത്തു നില്‍ക്കേണ്ട. പകരം, പെട്രോള്‍ പമ്പില്‍ പോയി ബാറ്ററി അഴിച്ചെടുത്ത് പമ്പില്‍ ഏല്‍പ്പിച്ചാല്‍ ഫുള്‍ചാര്‍ജ് ചെയ്ത ബാറ്ററി തിരികെ കിട്ടും. ചെറിയ പണം നല്‍കിയാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഓട്ടോ വീണ്ടും ഫുള്‍ചാര്‍ജ്. ചെയ്യാം. കൊച്ചയിലെ എളംകുളം, പാലാരിവട്ടം, ഇടപ്പള്ളി എന്നിവിടങ്ങളിലെ പമ്പുകളിലാണ് ബാറ്ററി മാറ്റിവാങ്ങാന്‍ സൗകര്യമുള്ളത്. ഒരു ഇ-ഓട്ടോയില്‍ 1.5 കിലോവാട്ട് ശേഷിയുള്ള 2 ബാറ്ററികളാണുള്ളത്. പരീക്ഷണം വിജയിച്ചാല്‍ രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി വില്‍പന തുടങ്ങാനാണ് ബിപിസിഎല്‍ തീരുമാനം.

Next Story

RELATED STORIES

Share it