Business

അതിനൂതന സങ്കേതിക വിദ്യകളുമായി ഡെയ്കിന്‍ യു സീരീസ് സ്പ്ലിറ്റ് റൂം എസി വിപണിയില്‍

ക്ലോഗ് ഫ്രീ ഓപ്പറേഷനുള്ള ഡ്യൂ ക്ലീന്‍ ടെക്‌നോളജി, എയര്‍ ക്വാളിറ്റിക്കുള്ള സ്ട്രീമര്‍ ഡിസ്ചാര്‍ജ് ടെക്‌നോളജി, മോണിറ്ററിംഗിനുള്ള ട്രിപ്പിള്‍ ഐഡിയു ഡിസ്‌പ്ലേ, സൗകര്യപ്രദമായ ഹാന്‍ഡ്‌ലിങ്ങിന് വൈ ഫൈ ഓപ്ഷനുകള്‍, ഹോട്ട് ആന്‍ഡ് കോള്‍ഡ് ഓപ്പറേഷനുള്ള ചിലവ് കുറഞ്ഞ ഹീറ്റ് പമ്പ് എന്നിവയുള്ള പുതിയ ശ്രേണിക്ക് 15% കൂടുതല്‍ ഊര്‍ജ്ജ ക്ഷമതയുമുണ്ടെന്ന് ഡെയ്കിന്‍ ഇന്ത്യ റീജ്യണല്‍ ഡയറക്ടര്‍ എന്‍ കെ റാവു

അതിനൂതന സങ്കേതിക വിദ്യകളുമായി ഡെയ്കിന്‍ യു സീരീസ് സ്പ്ലിറ്റ് റൂം എസി വിപണിയില്‍
X

കൊച്ചി: ഡെയ്കിന്‍ എയര്‍ കണ്ടീഷനിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് , ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി തദ്ദേശീയമായി നിര്‍മ്മിക്കുന്ന സ്പ്ലിറ്റ് റൂം എസികളുടെ പുതിയ ശ്രേണി പുറത്തിറക്കി. ക്ലോഗ് ഫ്രീ ഓപ്പറേഷനുള്ള ഡ്യൂ ക്ലീന്‍ ടെക്‌നോളജി, എയര്‍ ക്വാളിറ്റിക്കുള്ള സ്ട്രീമര്‍ ഡിസ്ചാര്‍ജ് ടെക്‌നോളജി, മോണിറ്ററിംഗിനുള്ള ട്രിപ്പിള്‍ ഐഡിയു ഡിസ്‌പ്ലേ, സൗകര്യപ്രദമായ ഹാന്‍ഡ്‌ലിങ്ങിന് വൈ ഫൈ ഓപ്ഷനുകള്‍, ഹോട്ട് ആന്‍ഡ് കോള്‍ഡ് ഓപ്പറേഷനുള്ള ചിലവ് കുറഞ്ഞ ഹീറ്റ് പമ്പ് എന്നിവയുള്ള പുതിയ ശ്രേണിക്ക് 15% കൂടുതല്‍ ഊര്‍ജ്ജ ക്ഷമതയുമുണ്ടെന്ന് ഡെയ്കിന്‍ ഇന്ത്യ റീജ്യണല്‍ ഡയറക്ടര്‍ എന്‍ കെ റാവു പറഞ്ഞു.

വൈഫൈ ഉള്ള ഉല്‍പ്പന്നങ്ങളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനൊപ്പം കമ്പനിയുടെ പേറ്റന്റുള്ള സ്ട്രീമര്‍ ഡിസ്ചാര്‍ജ് സാങ്കേതികവിദ്യ 4സ്റ്റാര്‍ വിഭാഗത്തിലേക്കും വിപുലീകരിച്ചിട്ടുണ്ട്. അന്തരീക്ഷ ജലം ഉപയോഗിച്ച് സ്വയം വൃത്തിയാക്കാന്‍ ഇന്‍ഡോര്‍ യൂനിറ്റുകളെ (ഐഡിയു) പ്രാപ്തമാക്കുന്നതാണ് ഡ്യൂ ക്ലീന്‍ സാങ്കേതികവിദ്യയെന്നും എന്‍ കെ റാവു പറഞ്ഞു.150 ചതുരശ്ര അടിയുടെ മുറികളുള്ള വീടുകളിലും ഓഫീസുകളും രാജ്യത്ത് വളരെ സാധാരണമാണ്. ഇവിടെ ഡെയ്കിന്‍ എസിയുടെ പുതിയ ശ്രേണി കോംപാക്റ്റ് കൂളിംഗ്, വായു ഗുണനിലവാരം എന്നിവ ഉറപ്പ് നല്‍കുന്നുവെന്നും എന്‍ കെ റാവു പറഞ്ഞു.

മേക്ക് ഇന്‍ ഇന്ത്യ പിഎല്‍ഐ പദ്ധതിയുടെ ഭാഗമായി എസികളുടെയും ഘടകങ്ങളുടെയും നിര്‍മ്മാണത്തിനായി ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയില്‍ ഭൂമി ഏറ്റെടുക്കാനുള്ള കരാറില്‍ കമ്പനി അടുത്തിടെ ഒപ്പുവച്ചു. എസി നിര്‍മ്മാണത്തിനായി ഇവിടെ ആദ്യ ഘട്ടത്തില്‍ 1000 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നതെന്നും എന്‍ കെ റാവു പറഞ്ഞു.

Next Story

RELATED STORIES

Share it