ധനലക്ഷ്മി ബാങ്കില്‍ നാളെ നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു
കേന്ദ്ര റീജണല്‍ ലേബര്‍ കമ്മീഷണര്‍ മുന്‍പാകെ സംഘടനാ പ്രതിനിധികളും മാനേജ്‌മെന്റും എത്തിച്ചേര്‍ന്ന ധാരണകളുടെ അടിസ്ഥാനത്തിലാണ് പണിമുടക്ക് മാറ്റി വച്ചത്.

X
SRF15 Feb 2021 3:14 PM GMT
കോഴിക്കോട്: ധനലക്ഷ്മി ബാങ്ക് സ്റ്റാഫ് ഫെഡറേഷന്‍ (ബെഫി) നാളെ നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു. കേന്ദ്ര റീജണല്‍ ലേബര്‍ കമ്മീഷണര്‍ മുന്‍പാകെ സംഘടനാ പ്രതിനിധികളും മാനേജ്‌മെന്റും എത്തിച്ചേര്‍ന്ന ധാരണകളുടെ അടിസ്ഥാനത്തിലാണ് പണിമുടക്ക് മാറ്റി വച്ചത്.
സംഘടന ഉന്നയിച്ച ആവശ്യങ്ങള്‍ സംഘടനയുമായി ഉടന്‍ ചര്‍ച്ച നടത്തി അനുഭാവപൂര്‍വ്വം പരിഗണിക്കുന്നതിന് മാനേജ്‌മെന്റ് സന്നദ്ധത പ്രകടിപ്പിച്ചു. ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തിലും തുടര്‍ ചര്‍ച്ചകള്‍ നടക്കും.
Next Story