വൈത്തിരിയില്‍ കെഎസ്ആര്‍ടിസി ബസില്‍ ബൈക്കിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

X
BSR13 Jan 2021 6:40 PM GMT
കല്‍പറ്റ: വൈത്തിരി പഞ്ചായത്ത് ഓഫിസിന് സമീപം ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസില്‍ ബൈക്കിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. ലക്കിടി ഓറിയന്റല്‍ കോളജ് ബിരുദ വിദ്യാര്‍ഥികളായ ആലപ്പുഴ അരൂര്‍ സ്വദേശി രോഹിത്(25), കോട്ടയം കുരിയനാട് ആനോത്ത് വീട്ടില്‍ സെബിന്‍ (21) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 10ഓടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് കെഎസ്ആര്‍ടിസി സൂപര്‍ ഫാസ്റ്റ് ബസ്സില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വൈത്തിരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Two students dead inbike collided with KSRTC bus in Vaithiri
Next Story