Wayanad

വീട്ടമ്മ മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

വീട്ടമ്മ മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍
X

മാനന്തവാടി: വള്ളിയൂര്‍ക്കാവിനടുത്ത് താന്നിക്കലില്‍ വീടിനുള്ളില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. താന്നിക്കല്‍ മുയല്‍ക്കുനി രുഗ്മിണി(55)യാണ് മരിച്ചത്. ബന്ധുക്കള്‍ സംശയമുന്നയിച്ചതിനെ തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണം കൊലപാതകമാണന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവും കനറാ ബാങ്ക് മുന്‍ മാനേജറുമായ ചന്ദ്രന്‍(65)നെ മാനന്തവാടി പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് രുഗ്മിണി മരിച്ചത്. രാവിലെ മൃതദേഹം കാണാനെത്തിയ നാട്ടുകാരില്‍ ചിലരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചതിനാല്‍ മാനന്തവാടി പോലിസ് സ്ഥലത്തെത്തിയത്. നന്ദു, ഹണി മക്കളാണ്.

Next Story

RELATED STORIES

Share it