പ്രവാസി വ്യവസായ പ്രമുഖന്‍ അറക്കല്‍ ജോയി അന്തരിച്ചു

മാനന്തവാടി: പ്രവാസി വ്യവസായ പ്രമുഖന്‍ മാനന്തവാടി അറക്കല്‍ പാലസിലെ അറക്കല്‍ ജോയി(52) അന്തരിച്ചു. കപ്പല്‍ ജോയി എന്നാണ് അറിയപ്പെട്ടിരുന്നത്. കുടുംബ സമേതം ദുബയിയിലായിരുന്നു. ഹൃദയാഘാതം മൂലമാണ് അന്ത്യം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയിലുണ്ടായിരുന്ന വ്യക്തിത്വമാണ്. മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് സൗജന്യമായി ഡയാലിസിസ് യന്ത്രങ്ങള്‍ നല്‍കിയതുള്‍പ്പെടെ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നു. വഞ്ഞോട് സ്വദേശിയാണ്. അരുണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം നിരവധി കമ്പനികളില്‍ ഡയറക്ടറും മാനേജിങ് പാര്‍ട്ണറും ആണ്. ഭാര്യ: സെലിന്‍. മക്കള്‍: അരുണ്‍, ആഷ്‌ലി. പിതാവ്: ഉലഹന്നാന്‍.
ജോയ് ഒരു വര്‍ഷം മുമ്പ് താമസമാരംഭിച്ച മാനന്തവാടിയിലെ അറക്കല്‍ പാലസ് കേരളത്തിലെ തന്നെ ഏറ്റവും വലിയ വീടുകളിലൊന്നാണ്. 45,000 ചതുരശ്ര അടി വിസ്താരത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെയാണ് വീട് രൂപകല്‍പന ചെയ്തത്. യുഎഇ കേന്ദ്രീകരിച്ച് ക്രൂഡ് ഓയില്‍ വ്യാപാരം നടത്തുന്ന ജോയ് അടുത്തിടെയാണ് നാട്ടില്‍വന്നു പോയത്. രണ്ടു മക്കളും ഇംഗ്ലണ്ടില്‍ വിദ്യാര്‍ഥികളാണ്.
RELATED STORIES
കൊല്ലത്ത് ഹൗസ്ബോട്ടിനു തീപ്പിടിച്ചു; വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി
30 Jan 2023 3:01 PM GMTതൃശൂരില് വെടിക്കെട്ട് പുരയില് സ്ഫോടനം
30 Jan 2023 2:48 PM GMTമോട്ടിവേഷണല് കൗണ്സിലിങ് പ്രോഗ്രാം നടത്തി
30 Jan 2023 1:59 PM GMTബൈക്ക് റേസിങ് നിയന്ത്രിക്കാറുണ്ടോ ?; പോലിസിനോട് മനുഷ്യാവകാശ കമ്മീഷന്
30 Jan 2023 1:17 PM GMTകക്കൂസ് മാലിന്യനിര്മാര്ജന പ്ലാന്റ്: അഹങ്കാരിയായ മേയര് ബീനാ ഫിലിപ്പ് ...
30 Jan 2023 11:08 AM GMTനിര്മാണമേഖലയിലെ പ്രതിസന്ധി: സര്ക്കാര് അടിയന്തരമായി ഇടപെടണം-...
30 Jan 2023 10:16 AM GMT