Wayanad

മാനന്തവാടി ടൗണിലിറങ്ങിയ കാട്ടാനയ്ക്ക് മയക്കുവെടി വയ്ക്കും; നിരോധനാജ്ഞ തുടരും

ചതുപ്പ് നിലത്ത് ഏറെ നേരം നിന്നശേഷം ആന വീണ്ടും സഞ്ചാരം തുടങ്ങി.

മാനന്തവാടി ടൗണിലിറങ്ങിയ കാട്ടാനയ്ക്ക് മയക്കുവെടി വയ്ക്കും; നിരോധനാജ്ഞ തുടരും
X

മാനന്തവാടി: നഗരത്തിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാന്‍ നീക്കം. കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടുമെന്ന് ജില്ലാ കലക്ടര്‍ രേണു രാജ് അറിയിച്ചു. പിടികൂടിയ ശേഷം കര്‍ണാടകയിലേക്കു കൊണ്ടുപോകാനുള്ള സാധ്യത പരിശോധിക്കും. കര്‍ണാടക വനം വകുപ്പിന്റെ സഹായം തേടുമെന്നും കലക്ടര്‍ അറിയിച്ചു. ആന ടൗണിനോടു ചേര്‍ന്ന വയലിലാണ്. കോളജ്, സ്‌കൂള്‍, ബസ് സ്റ്റാന്‍ഡ്, മെഡിക്കല്‍ കോളജ്, ആദിവാസി കോളനി എന്നിവയുടെ സമീപത്തായാണ് ആന നിലയുറപ്പിച്ചിരുന്നത്. ഇവിടെവച്ച് വെടിവയ്ക്കുന്നത് ബുദ്ധിമുട്ടാണ്. വെടിയേറ്റാല്‍ ആന ഓടാനുള്ള സാധ്യതയുണ്ട്. അത് വലിയ അപകടങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് ആശങ്ക.

ചതുപ്പ് നിലത്ത് ഏറെ നേരം നിന്നശേഷം ആന വീണ്ടും സഞ്ചാരം തുടങ്ങി. ആനയെ നിയന്ത്രിക്കാന്‍ കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു. ആന മാനന്തവാടിയില്‍ എത്തിയിട്ട് എട്ട് മണിക്കൂറോളമായി. നോര്‍ത്തേണ്‍ സിസിഎഫ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ആനയിറങ്ങിയതോടെ മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.





Next Story

RELATED STORIES

Share it