ലഹരി പാര്‍ട്ടി: കിര്‍മാണി മനോജ് അടക്കമുള്ളവര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍

കല്‍പ്പറ്റ: പടിഞ്ഞാറത്തറയിലെ സില്‍വര്‍ വുഡ് റിസോര്‍ട്ടില്‍ വിവാഹ വാര്‍ഷികാഘോഷത്തിന്റെ മറവില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ അറസ്റ്റിലായ ടി പി കേസിലെ പ്രതി കിര്‍മാണി മനോജ്, ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കൃത്യമായ സൂചനകളുടെ അടിസ്ഥാനത്തില്‍ വളരെ ആസൂത്രിതമായി പോലിസ് നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്. റെയ്ഡില്‍ 2.46 ഗ്രാം എംഡിഎംഎ, 4.56 ഗ്രാം കഞ്ചാവ്, 0.33 ഗ്രാം ഹാഷിഷ് ഓയില്‍, 91.81 ഗ്രാം ലഹരി മിശ്രിത ലേഹ്യം, 6 ലിറ്റര്‍ വിദേശമദ്യം എന്നിവയാണ് ലഭിച്ചത്.
മയക്കുമരുന്ന് കേസില്‍ 15 പ്രതികളും, മദ്യം കൈവശം വച്ചതിന് ഒരാളുമാണ് അറസ്റ്റിലായത്. മഹേഷ് ബേബി(19) മുട്ടത്തില്‍ വീട്, നെല്ലിക്കുടി, കോതമംഗലം, നിസാര്‍ കെ കെ(31) കൊറ്റക്കുത്തു കിഴക്കേതില്‍ വീട്, നെല്ലിക്കുത്ത്, ഇബ്രാഹിംകുട്ടി (45)പുതുക്കാടന്‍ വീട്, മുടിക്കല്‍, മുഹമ്മദ് ഷഫീഖ് (30) മുതുവാട്ടില്‍ വീട്, കല്‍പ്പറ്റ, വയനാട്, നിതിന്‍ ആര്‍ നായര്‍(26) വിഷ്ണു, നിവാസ്, മണ്ണഞ്ചേരി, ആലപ്പുഴ, മുരളീകൃഷ്ണന്‍ (35) അഞ്ചര വീട്, കെ പി റോഡ്, എനതിമംഗലം, അടൂര്‍, പത്തനംതിട്ട, സി എ മുഹ്‌സിന്‍ (27) ചരുവണശ്ശേരിവീട്, കമ്പളക്കാട്, വയനാട്, മുഹമ്മദ് ഷാഫി (32) ഇല്ലക്കോട് വീട്, മാണ്ടാട്, മുട്ടില്‍, വയനാട്, അഫ്‌സല്‍ ഹസ്സന്‍ (27) കുഴിമ്പാട്ടില്‍ വീട്, കല്‍പ്പറ്റ, വയനാട്, അഷ്‌കര്‍ അലി (26)പടിക്കല്‍ വീട്, കരണി, വയനാട്, സുദേഷ് കുമാര്‍ (43) ആക്കോല്‍ മീത്തല്‍ വീട്, പാനൂര്‍, മനോജ് കുമാര്‍ @ കിര്‍മാണി മനോജ് (48) നല്ലുവിന്‍ മലയാട്ട് വീട്, പന്തക്കല്‍, മാഹി, ഫഹദ് കെ.എം (26) കല്ലുപറമ്പില്‍ വീട്, കമ്പളക്കാട്, വയനാട്, മുഹമ്മദ് സിഫ്‌യാന്‍ (20) പറമ്പന്‍ വീട്,കമ്പളക്കാട് പിഒ, വയനാട്, ഒ പി അജ്മല്‍ (27) ഒടുപ്പറമ്പില്‍ വീട്, പട്ടിക്കാട്, പെരിന്തല്‍മണ്ണ എന്നിവരാണ് അറസ്റ്റിലായവര്‍.
ടിപി കേസിലെ രണ്ടാം പ്രതിയായ കിര്‍മാണി ആര്‍എസ്എസ് പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വല്‍സരാജക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമാണ്. 2018ല്‍ പരോളില്‍ ഇറങ്ങിയായിരുന്നു വിവാഹം.
RELATED STORIES
കൊല്ലത്ത് ഹൗസ്ബോട്ടിനു തീപ്പിടിച്ചു; വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി
30 Jan 2023 3:01 PM GMTതൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്ഫോടനം
30 Jan 2023 2:48 PM GMTമോട്ടിവേഷണല്‍ കൗണ്‍സിലിങ് പ്രോഗ്രാം നടത്തി
30 Jan 2023 1:59 PM GMTബൈക്ക് റേസിങ് നിയന്ത്രിക്കാറുണ്ടോ ?; പോലിസിനോട് മനുഷ്യാവകാശ കമ്മീഷന്
30 Jan 2023 1:17 PM GMTകക്കൂസ് മാലിന്യനിര്‍മാര്‍ജന പ്ലാന്റ്: അഹങ്കാരിയായ മേയര്‍ ബീനാ ഫിലിപ്പ് ...
30 Jan 2023 11:08 AM GMTനിര്‍മാണമേഖലയിലെ പ്രതിസന്ധി: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം-...
30 Jan 2023 10:16 AM GMT