Top

വയനാട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 10 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 10 പേര്‍ക്ക് രോഗമുക്തി

കല്‍പറ്റ: വയനാട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ രോഗമുക്തി നേടി. ജൂണ്‍ 26 ന് കുവൈത്തില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ മേപ്പാടി സ്വദേശി 24 കാരനാണ് രോഗം സ്ഥിരീകരിച്ച്. തിരുവനന്തപുരത്ത് ചികില്‍യിലാണ്.

സാംപിള്‍ പരിശോധന നെഗറ്റീവ് ആയതിനെ തുടര്‍ന്ന് 10 പേര്‍ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ആയി. നെന്മേനി സ്വദേശി (47 വയസ്സ്), മീനങ്ങാടി സ്വദേശി (56), കുഞ്ഞോം സ്വദേശി (40), വെള്ളമുണ്ട സ്വദേശി (47), മാനന്തവാടി സ്വദേശി (27), ചീക്കല്ലൂര്‍ സ്വദേശിനി (24), അമ്പുകുത്തി സ്വദേശിനി (42), മൂപ്പൈനാട് സ്വദേശികളായ ഏഴു വയസുകാരന്‍, 33 കാരി, നൂല്‍പ്പുഴ സ്വദേശി (41) എന്നിവരാണ് രോഗമുക്തി നേടിയത്. നിലവില്‍ രോഗം സ്ഥിരീകരിച്ച് 30 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികില്‍സയിലുണ്ട്.

നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3697 പേരാണ്. 214 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. 41 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 313 പേരുള്‍പ്പെടെ 1808 പേര്‍ വിവിധ കൊവിഡ് കെയര്‍ കേന്ദ്രങ്ങളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ പരിശോധനയ്ക്കയച്ച 3311 സാംപിളുകളില്‍ 2753 ന്റെ ഫലം ലഭിച്ചു. ഇതില്‍ 2690 നെഗറ്റീവും 63 പോസിറ്റീവുമാണ്. 553 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്. ഇതുകൂടാതെ സാമൂഹിക വ്യാപനം പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 5147 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 4254 ല്‍ 4219 നെഗറ്റീവും 35 പോസിറ്റീവുമാണ്. ജില്ലാ കൊറോണ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ജില്ലയിലെ കൊവിഡ് കെയര്‍ കേന്ദ്രങ്ങളിലും വീടുകളിലും നിരീക്ഷണത്തിലുള്ള 3062 പേരെ നേരിട്ട് വിളിച്ച് ആവശ്യമായ മാനസിക പിന്തുണയും ആരോഗ്യ സേവനങ്ങള്‍, മരുന്നുകള്‍ എന്നിവയും ഉറപ്പുവരുത്തി.







Next Story

RELATED STORIES

Share it