Thrissur

ലോകാരോഗ്യ സംഘടനയുടെ 15 അംഗ സംഘം പുത്തന്‍ചിറ സിഎച്ച്‌സി സന്ദര്‍ശിച്ചു

ലോകാരോഗ്യ സംഘടനയുടെ 15 അംഗ സംഘം പുത്തന്‍ചിറ സിഎച്ച്‌സി സന്ദര്‍ശിച്ചു
X

മാള: ലോകാരോഗ്യ സംഘടനയുടെ പതിനഞ്ചംഗ സംഘം പുത്തന്‍ചിറ സിഎച്ച്‌സി സന്ദര്‍ശിച്ചു. 2017-2025 കാലഘട്ടങ്ങളിലായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന നാഷനല്‍ സ്ട്രാറ്റജിക് പ്ലാന്‍ അനുസരിച്ചുള്ള ക്ഷയരോഗ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ വിവിധ ഘട്ടങ്ങളിലുള്ള പ്രവര്‍ത്തനങ്ങളും ലോകാരോഗ്യ സംഘടനയുടെ സുസ്ഥിര വികസനലക്ഷ്യം-2030 ക്ഷയരോഗ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളും പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്ത് തലത്തിലും ബന്ധപ്പെട്ട സിഎച്ച്‌സി തലത്തിലും സംയുക്തമായി നാളിതുവരെ നടത്തിയിട്ടുള്ളതും നടത്താനുദ്ദേശിച്ചിട്ടുള്ളതുമായ പ്രവര്‍ത്തനങ്ങളും പദ്ധതികളും മറ്റു നിര്‍ദേശങ്ങളും മനസ്സിലാക്കുന്നതിനും നേരിട്ട് ബോധ്യപ്പെടുന്നതിനുമായാണ് സംഘം എത്തിയത്. പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍ പഞ്ചായത്ത് തലത്തില്‍ നടപ്പാക്കുന്ന ക്ഷയരോഗ നിര്‍മാര്‍ജ്ജന പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി എന്‍ രാജേഷ് സന്നിഹിതനായ ചടങ്ങില്‍ എന്‍ടിഇപി മെഡിക്കല്‍ ഓഫിസര്‍ ഡോ. ശ്രീലക്ഷ്മി ക്ഷയരോഗവുമായി ബന്ധപ്പെട്ട് നടത്തിയ മുഴുവന്‍ പ്രവൃത്തികളും രേഖകള്‍ സഹിതം അവതരിപ്പിച്ചു. കൂടാതെ പ്രമേഹരോഗികള്‍, സിഒപിഡിക്കാര്‍, പുകവലിക്കാര്‍ എന്നിവരെ കേന്ദ്രീകരിച്ചുള്ള ക്ഷയരോഗ നിര്‍മാര്‍ജനം, നാടിനായുള്ള ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതിയെ പറ്റിയും വിശദീകരിച്ചു.

സിഎച്ച്‌സി മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ. ടി വി ബിനു, ഡോ. സജീവന്‍(കൊടുങ്ങല്ലൂര്‍ ടിബി യൂനിറ്റ് എംഒടി സി), ബിന്ദു(എസ്ടിഎല്‍എസ്), പിഞ്ചു(എസ്ടിഎസ്), ജീവ(ടിബിഎച്ച്‌വി), ഹരിദാസ്(ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍), ജെഎച്ച്‌ഐമാരായ പ്രകാശന്‍, സി എസ് സാബു, സുമേഷ് ബാബു, ഗീത(എല്‍എച്ച്എസ്), അമ്മിണി കുട്ടി(എല്‍എച്ച്‌ഐ), ജെപിഎച്ച്എന്‍മാരായ ശ്യാമള, ജയ, ഉപാസന, വിവിധ വാര്‍ഡുകളിലെ ആശാ വര്‍ക്കര്‍മാര്‍, ടീറ്റ്‌മെന്റ് സപ്പോര്‍ട്ടര്‍മാരായ നസീര്‍ പാണ്ടികശാല, സുബ്രഹ്മണ്യന്‍, സിന്ധു, ടി ബി സര്‍വ്വെവര്‍ പങ്കെടുത്തു.




Next Story

RELATED STORIES

Share it