Thrissur

തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ രണ്ട് രോഗികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

രോഗികളുമായി ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സമ്പര്‍ക്ക പട്ടിക തയ്യറാക്കുകയാണ്.

തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ രണ്ട് രോഗികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ രണ്ട് രോഗികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.നാല്, അഞ്ച് വാര്‍ഡുകളില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 68ഉം 94 വയസുള്ളവരാണ് ഇരുവരും. ശസ്ത്രക്രിയയ്ക്കായാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ കോളജിലെ രണ്ട് വാര്‍ഡുകളും അടച്ചു. ഇവിടെയുള്ള മറ്റ് രോഗികളെ പുറത്തേക്ക് വിടില്ല. രോഗികളുമായി ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സമ്പര്‍ക്ക പട്ടിക തയ്യറാക്കുകയാണ്.

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 83 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 70 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. നിലവില്‍ രോഗം സ്ഥിരീകരിച്ച 399 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്.



Next Story

RELATED STORIES

Share it