Thrissur

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍: ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍: ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി
X

തൃശൂര്‍: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ ഇരിങ്ങാലക്കുട നഗരസഭ, മുരിയാട് പഞ്ചായത്ത് എന്നീ പ്രദേശങ്ങളിലേക്ക് പ്രവേശനം നിരോധിക്കുന്നതിന്റെ ഭാഗമായി ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി. തൃശൂരില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വാഹനങ്ങള്‍, പെരുമ്പിളളിശ്ശേരി, ചിറയ്ക്കല്‍, പഴുവില്‍, പെരിങ്ങോട്ടുകര, തൃപ്രയാര്‍ വഴി പോകണം.

കൊടുങ്ങല്ലൂരില്‍ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് വരുന്നവരെ വെളളാങ്കല്ലൂരില്‍ തടയും. മുരിയാട് പഞ്ചായത്തിലേക്കുളള വല്ലക്കുന്ന്, ആനന്ദപുരം, നെല്ലായി റോഡ് പൂര്‍ണ്ണമായി അടച്ചിടും. നന്തിക്കര ഭാഗത്ത് നിന്ന് കോന്തിപുരം പാടം വരെ മാത്രമേ യാത്ര അനുവദിക്കൂ. പോട്ട-മൂന്നുപീടിക റൂട്ടിലെ ഗതാഗതവും നിരോധിക്കും. ഗതാഗതനിയന്ത്രണം ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതുള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് അറിയിച്ചു.




Next Story

RELATED STORIES

Share it