- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ടച്ച് ഫോര്‍ അന്നമനട'; മൊബൈല്‍ ആപ്പുമായി അന്നമനട പഞ്ചായത്ത്
സേവനങ്ങളും രേഖകളും മെംബര്‍മാരുടെ വിവരങ്ങള്‍, ബ്ലഡ് ബാങ്ക് വിവരങ്ങള്‍, മറ്റ് പ്രധാന നമ്പറുകള്‍ എന്നിവയാണ് ആപ്പ് തുറക്കുമ്പോള്‍ തന്നെ കാണുന്ന പ്രധാന ഐക്കണുകള്‍. ഇതില്‍നിന്നും ആവശ്യമായവ തിരഞ്ഞെടുത്ത് നമുക്ക് വേണ്ട സേവനങ്ങള്‍ ഉറപ്പാക്കാം. ഇതില്‍ സേവനങ്ങള്‍ എന്ന ഐക്കണില്‍ ടച്ച് ചെയ്താല്‍ പഞ്ചായത്ത് ഫ്രണ്ട് ഓഫിസില്‍ ലഭ്യമായ സേവനങ്ങളുടെ വലിയൊരു പട്ടിക തന്നെ ലഭിക്കും.
മാള: പഞ്ചായത്ത് സേവങ്ങളെല്ലാം വിരല്‍തുമ്പില്‍ ലഭ്യമാക്കി 'ടച്ച് ഫോര്‍ അന്നമനട' എന്ന മൊബൈല്‍ ആപ്പുമായി അന്നമനട ഗ്രാമപ്പഞ്ചായത്ത്. ഗ്രാമപ്പഞ്ചായത്ത് സേവനങ്ങളെയെല്ലാം വിരല്‍ത്തുമ്പിലൊതുക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാനത്ത് ആദ്യമായി പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ മൊബൈല്‍ ആപ്പ് വഴി നല്‍കിയ അന്നമനട ഗ്രാമപ്പഞ്ചായത്ത് മാതൃകാപരമായ നേട്ടമാണ് കൈവരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിനാകെ അനുകരിക്കാവുന്ന സേവനമാണ് അന്നമനട ഗ്രാമപ്പഞ്ചായത്ത് സ്വന്തമായി ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിട്ടുള്ളത്. കൊവിഡ് കാലഘട്ടത്തില്‍ ഗ്രാമപ്പഞ്ചായത്ത് ഓഫിസുകളിലേക്ക് എത്താന്‍ പൊതുജനങ്ങള്‍ക്ക് പ്രയാസം നേരിടുന്നത് തിരിച്ചറിഞ്ഞാണ് സേവനം വിരല്‍തുമ്പിലേക്ക് എത്തിച്ചിട്ടുള്ളതെന്നും അതിനു നേതൃത്വം നല്‍കിയ പഞ്ചായത്തിനെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണുള്ള ഏതൊരാള്‍ക്കും പ്ലേ സ്‌റ്റോറില്‍നിന്നും 'ടച്ച് ഫോര്‍ അന്നമനട' എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. സേവനങ്ങളും രേഖകളും മെംബര്‍മാരുടെ വിവരങ്ങള്‍, ബ്ലഡ് ബാങ്ക് വിവരങ്ങള്‍, മറ്റ് പ്രധാന നമ്പറുകള്‍ എന്നിവയാണ് ആപ്പ് തുറക്കുമ്പോള്‍ തന്നെ കാണുന്ന പ്രധാന ഐക്കണുകള്‍. ഇതില്‍നിന്നും ആവശ്യമായവ തിരഞ്ഞെടുത്ത് നമുക്ക് വേണ്ട സേവനങ്ങള്‍ ഉറപ്പാക്കാം. ഇതില്‍ സേവനങ്ങള്‍ എന്ന ഐക്കണില്‍ ടച്ച് ചെയ്താല്‍ പഞ്ചായത്ത് ഫ്രണ്ട് ഓഫിസില്‍ ലഭ്യമായ സേവനങ്ങളുടെ വലിയൊരു പട്ടിക തന്നെ ലഭിക്കും.
വിവാഹ സര്‍ട്ടിഫിക്കറ്റ്, ജനന- മരണ രജിസ്‌ട്രേഷന്‍, കെട്ടിടനിര്‍മാണ എന്‍ഒസി, കെട്ടിട നമ്പര്‍ ലഭിക്കുന്നതിനുള്ള പെര്‍മിറ്റ് തുടങ്ങിയ നാല്‍പ്പതോളം സേവനങ്ങള്‍ ഇനി മുതല്‍ അന്നമനടക്കാര്‍ക്ക് ഒറ്റ ടച്ചില്‍ ലഭിക്കും. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ, ബെന്നി ബഹന്നാന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, വൈസ് പ്രസിഡന്റ് ഒ സി രവി, അന്നമനട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ്, വൈസ് പ്രസിഡന്റ് ടെസ്സി ടൈറ്റസ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ടി കെ സതീശന്‍, സിന്ധു ജയന്‍, കെ എ ഇക്ബാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RELATED STORIES
സംഘപരിവാരത്തിന് വടി കൊടുത്ത ശേഷം മലക്കം മറിയുന്ന നിലപാട് സിപിഎം...
15 Dec 2024 2:01 PM GMTലക്ഷദ്വീപ് വിദ്യാര്ഥിയെ ഹോസ്റ്റല് മുറിയിലിട്ട് ക്രൂരമായി...
15 Dec 2024 12:52 PM GMTകെജ് രിവാള് ന്യൂഡല്ഹിയില്, അതിഷി കല്ക്കാജിയില്; നാലാംഘട്ട...
15 Dec 2024 11:30 AM GMTസൂക്ഷ്മ ഇടത്തരം ചെറുകിട വ്യവസായ മേഖലയുടെ ഉയര്ച്ചയ്ക്ക് കേരള...
15 Dec 2024 11:16 AM GMTയുവതിയെ കള്ളക്കേസില് കുടുക്കി ജയിലില് അടച്ചതായി പരാതി;...
15 Dec 2024 11:09 AM GMTഎലികളെ കാര് ഓടിക്കാന് പഠിപ്പിച്ചു; വണ്ടിയോടിക്കല് ആസ്വദിച്ച്...
15 Dec 2024 11:03 AM GMT